Gulf

ഞായറാഴ്ച അവധി പ്രഖ്യാപിച്ച് യുഎഇയിലെ രണ്ട് ബാങ്കുകള്‍

ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തി ദിനമാക്കി  യുഎഇ അടുത്തിടെ പ്രഖ്യാപിച്ച വാരാന്ത്യ അവധിയോട് അനുബന്ധിച്ച് ഞായറാഴ്ച ഒഴിവുദിവസമാക്കിയതായി മഷ്‌റിക് ബാങ്കും, അബുദാബി ഇസ്ലാമിക് ബാങ്കും അറിയിച്ചു. എന്നാല്‍, ബാങ്കുകള്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും പ്രവര്‍ത്തിക്കുക.

ബുദാബി : 2022 ജനുവരി ഒന്നു മുതല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ രണ്ട് ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശ പ്രകാരം അവധി പ്രപിച്ചു. ആഴ്ചയില്‍ ആറു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന സെന്‍ട്രല്‍ ബാങ്ക് നിബന്ധന അനുസരിച്ച് മഷ്‌റിക് ബാങ്കും അബുദാബി ഇസ്ലാമിക് ബാങ്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.

തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുക എന്നും അബുദാബി ഇസ്ലാമിക് ബാങ്ക് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയാകും പ്രവര്‍ത്തി സമയം. ഷോപ്പിംഗ് മാളുകളില്‍ ഉള്ള ബാങ്കിംഗ് കേന്ദ്രങ്ങള്‍ വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ച പ്രവര്‍ത്തിക്കും. അതേസമയം, കസ്റ്റമര്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുമെന്നും അബുദാബി ഇസ്ലാമിക് ബാങ്ക് അറിയിച്ചു.

മഷ്‌റിക് ബാങ്ക് ശാഖകള്‍ വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12.30 വരെയാകും പ്രവര്‍ത്തിക്കുക. മഷ്‌റികിന്റെ ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് സെന്ററുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. ജിസിസിയിലെ ഇതര ശാഖകള്‍ പതിവു പോലെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാകും പ്രവര്‍ത്തിക്കുക എന്നും അധികാരികള്‍ അറിയിച്ചു.

2022 ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാല്‍ പുതിയ വാരാന്ത്യ അവധി പ്രകാരം ജനുവരി മൂന്നിനാകും ആദ്യ പ്രവര്‍ത്തിദിനം. ഡിസംബര്‍ 31 വെള്ളിയാഴ്ചയും അവധിയാകയാല്‍ തുടര്‍ച്ചയായ മൂന്നു ദിവസം പുതുവത്സരത്തോടനുബന്ധിച്ച് വാരാന്ത്യ അവധി ദിനങ്ങള്‍ ലഭിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.