ദുബയ്: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ പൊതുമാപ്പ് നല്‍കി 472 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തടവുകാര്‍ക്ക് സാധാരണ ജീവിതം പുനരാരംഭിക്കാനും സമൂഹത്തില്‍ വീണ്ടും സജീവമാവാനും സഹായിക്കുകയെന്ന ഭരണാധികാരിയുടെ താല്‍പര്യത്തിന് അനുസൃതമായാണ് ദേശീയദിനത്തോടനുബന്ധിച്ച് ഇത്തരമൊരു മോചനസംരംഭമെന്ന് ദുബയ് അറ്റോര്‍ണി ജനറല്‍ എസ്സാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.
പൊതുമാപ്പ് യുഎഇയുടെ സഹിഷ്ണുതയുടെ ഭാഗമാണ്. രാജ്യം സ്ഥാപിതമായത് മുതല്‍ നടപ്പാക്കിവരുന്നതാണ്. മാപ്പുനല്‍കിയ തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനും സമൂഹത്തെയും കുടുംബത്തെയും സേവിക്കുന്നതില്‍ ക്രിയാത്മകമായ സംഭാവന നല്‍കാനും പൊതുമാപ്പ് എത്രയും വേഗം നടപ്പാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഇതിനകം ദുബയ് പോലിസുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് അനുവദിച്ചിരുന്നു. പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും പിഴകളും എഴുതിത്തള്ളുമെന്നാണ് റിപോര്‍ട്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.