UAE

വിദേശത്തിരുന്ന് ഇ-ലേണിങ് വേണ്ട: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താക്കീത്

 

യു.എ.ഇ: വിദേശത്തിരുന്ന് യുഎഇയിലെ ഇ-ലേണിങ് ക്ലാസില്‍ പങ്കെടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചു. യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തുണ്ടാകണമെന്നാണ് സര്‍ക്കുലറില്‍ നിബന്ധന. പല വിധ കാരണങ്ങളാല്‍ തിരിച്ചെത്താന്‍ .സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കാനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

അവധിക്കും മറ്റും നാട്ടിലേക്കു പോയി കോവിഡ് മൂലം തിരിച്ചുവരാനാകാതെ കുടുങ്ങിയ പല വിദ്യാര്‍ഥികളും നാട്ടില്‍നിന്ന് ഇ-ലേണിങ്ങില്‍ തുടരുകയാണ്്. ഇത്തരക്കാര്‍ എത്രയും വേഗം തിരിച്ചെത്തി സ്‌കൂളില്‍ ഹാജരാകണമെന്ന് വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു. സാധിക്കാത്തവര്‍ കുടിശികയുള്ള ഫീസടച്ച് ടിസി വാങ്ങി പഠനം തല്‍ക്കാലത്തേക്കു നാട്ടിലേക്കു മാറ്റാനാണ് നിര്‍ദേശം. പുതിയ അഡ്മിഷന്‍ എടുത്തവരും കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ എത്താതെ നാട്ടില്‍ ഇ-ലേണിങ് തുടരുകയാണ്.

യുഎഇയില്‍ എത്തി എമിറേറ്റ്‌സ് ഐഡി എടുത്ത് വിദ്യാഭ്യാസ വകുപ്പില്‍ റജിസ്റ്റര്‍ ചെയ്താലേ അധ്യയനം പൂര്‍ത്തിയാക്കാനാകൂ. ഇത്തരക്കാര്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാകും. യുഎഇയില്‍ സ്‌കൂള്‍ തുറന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എത്തി പഠിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരിട്ട് എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും 2 ആഴ്ചയില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

കോവിഡ് മൂലം സ്‌കൂള്‍ അടച്ചതോടെ നാട്ടിലേക്കു പോയ അധ്യാപകരില്‍ പലരും നാട്ടിലിരുന്നാണ് ഇ-ലേണിങ് ക്ലാസ് എടുക്കുന്നത്. ഇതും അനുവദനീയമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നാട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുകയും യുഎഇയിലെ ശമ്പളം പറ്റുകയും ചെയ്ത അധ്യാപകര്‍ക്ക് സ്‌കൂളുകള്‍ കര്‍ശന താക്കീത് നല്‍കി. ഉടന്‍ തിരിച്ചെത്താത്തവര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.