യുഎഇയുടെ നേതൃത്വത്തില്‍ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകരണം
ദുബായ് : ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ലോകത്തിന് തന്നെ മാതൃകയായാകുന്ന യുഎഇയുടെ പദ്ധതിക്ക് വന്‍ സ്വീകരണം. വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി എന്ന ഭക്ഷ്യ വിതരണ പ്രവര്‍ത്തനത്തിന് നാനാരാജ്യങ്ങളില്‍ നിന്നും വന്‍ പങ്കാളിത്തം.
യുഎഇയിലുള്ളവരില്‍ നിന്ന് ഒരു ദിര്‍ഹം മാത്രമാണ് സംഭാവന പിരിക്കുന്നത്. ലോകമെമ്പാടുമുള്ള അശരണരായവര്‍ക്ക് 100 കോടി ഭക്ഷണ പൊതികള്‍ എന്ന വന്‍ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി അഞ്ചു രാജ്യങ്ങളില്‍ ഭക്ഷണ പൊതി വിതരണം ആരംഭിച്ചു. ലെബനന്‍, ജോര്‍ദ്ദാന്‍, തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇന്ത്യ എന്നിവടങ്ങളിലാണ് ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചത്.
അരി, ഗോതമ്പ്, എണ്ണ, പഞ്ചസാര, ഈന്തപ്പഴം എന്നിവയാണ് ഭക്ഷണപ്പൊതിയില്‍ ഉള്ളത്.
ഫുഡ് ബാങ്ക്, മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇന്‍ഷിയേറ്റിവ് എന്നി പ്രസ്ഥാനങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് മീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
അമ്പത് രാജ്യങ്ങളിലാണ് അര്‍ഹരായവര്‍ക്ക് ഭക്ഷണ പൊതി നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയാണ് 100 കോടി ഭക്ഷണ പൊതികള്‍ നല്‍കു എന്നത്.
റമദാന്‍ മാസ കാലയളവില്‍ എണ്‍പതു കോടി പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. പോഷാകാഹാരക്കുറവുള്ള മേഖലകളിലേക്കാണ് ആദ്യം ഭക്ഷണപ്പൊതി എത്തിക്കും .
ഇതിനൊപ്പം ഐക്യരാഷ്ട്രസഭ ലോകഭക്ഷ്യ വിതരണ പദ്ധതിയുമായി സഹകരിച്ചാണ് യുഎഇയുടെ ഭക്ഷണപ്പൊതി വിതരണം.
അടുത്ത എട്ടു വര്‍ഷം കൊണ്ട് ലോകത്തെ പട്ടിണി മാറ്റുക എന്ന ലക്ഷ്യവുമായാണ് യുഎഇയുടെ വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി.
പ്രതിദിനം ഒരു ദിര്‍ഹം വീതം മുപ്പതു ദിവസത്തേക്ക് മുപ്പതു ദിര്‍ഹം സംഭാവന ചെയ്യുന്ന പാക്കേജ് എത്തിസലാത്ത്, ഡു മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇതില്‍ കൂടുതല്‍ തുക സംഭാവന ചെയ്യുന്നതിനും സൗകര്യം ഉണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 8009999 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.