Breaking News

ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം

ബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന് വഴിവെയ്ക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ കരാര്‍ നടപ്പിലാകുമെന്നാണ് കരുതുന്നത്. ഉഭയ കക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യുഎസ് ഡോളറാക്കുന്നതിന് ലക്ഷ്യമിട്ടാണ് കരാര്‍. നിലവില്‍ 60 ബില്യണ്‍ യുഎസ് ഡോളറാണ് ഇരു ര്ാജ്യങ്ങളും തമ്മിലുള്ള വ്യാപാരം.

സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നതാണ് സ്വതന്ത്ര വ്യാപാര കരാര്‍. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാറിയുമാണ് ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചത്.

2021 ഒക്ടോബറിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഡിസംബറില്‍ കരാരിന് കരടു തയ്യാറാക്കി. പിന്നേയും ചര്‍ച്ചകള്‍ നടന്നതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ കരാര്‍ തയ്യാറാക്കിയത്.

ഇരു രാജ്യങ്ങളുടേയും സമ്പദ് മേഖലയ്ക്ക് ഗുണകരമാകുന്നതാണ് കരാറെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

ജ്വലറി, രത്‌നം, ടെക്‌സ്റ്റൈല്‍സ്, തുകല്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്ക് ഏറെ ഗുണകരമാകും കരാര്‍ എന്നെന്ന ഗോയല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുമുള്ള 26 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം നികുതി ഇതോടെ ഇല്ലാതാകും.

ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച സമഗ്ര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും വന്‍ നേട്ടമായി മാറുമെന്ന് ഉറപ്പുണ്ടെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അല്‍ മാറി പറഞ്ഞു.യുഎഇയില്‍ നിന്നുള്ള 98 ശതമാനം കയറ്റുമതിിക്ക് നികുതി ഇളവു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രാര്‍ ഒപ്പുവെയ്ക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ വിര്‍ച്വല്‍ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ അതിജീവിച്ച് എക്‌സ്‌പോ വിജയകരമായി നടത്തിയതിനെ മോദി യുഎഇ ഭരണകൂടത്തെ അഭിനന്ദിച്ചു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.