അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്‌മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്ന പേരിലാണ് യുഎഇയിലെ കോവിഡ് പ്രതിരോധത്തിനുള്ള സുപ്രീം കമ്മിറ്റി പുതിയ സംവിധാനത്തിന് രൂപം നല്‍കിയത്.
രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കൊവിഡ് രോഗമുക്തി സാധ്യമാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും പൊതുസമൂഹത്തെ സാധാരണ നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യും. കോവിഡ് പ്രതിരോധത്തോടൊപ്പം സാമ്പത്തിക സുസ്ഥിരത കൈവരിക്കലും കമ്മിറ്റിയുടെ മുഖ്യ അജണ്ടയാണ്.
യുഎഇ വ്യവസായ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബിറിന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. വിവിധ മന്ത്രാലയങ്ങളിലെയും ഫെഡറല്‍ വകുപ്പുകളിലെയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാവും. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ്, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യ – അന്താരാഷ്ട്ര സഹകരണം, ആരോഗ്യ – പ്രതിരോധം, ധനകാര്യം, വിദ്യാഭ്യാസം, മാനവ വിഭവ ശേഷി – സ്വദേശിവത്കരണം, സാമൂഹിക വികസനം, ഊര്‍ജ – അടിസ്ഥാന സൗകര്യം, വ്യവസായം, ഭക്ഷ്യ – ജല സുരക്ഷ എന്നീ മന്ത്രാലയങ്ങളിലെയും പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി സുപ്രീം കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി, യുഎഇ മീഡിയാ ഓഫീസ്, അബുദാബി, ദുബായ് എക്‌സിക്യൂട്ടീവ് കൌണ്‍സിലുകള്‍, എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,5ജി,ഹെല്‍ത്ത് കെയര്‍,ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍,സപ്ലൈ ചെയിനുകള്‍, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സുപ്രധാനമേഖലകളില്‍ ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.