തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്തത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമ പ്രകാരം നല്കിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സാമൂഹിക നീതി വകുപ്പ് ഇക്കാര്യം അറിയിച്ചത്.
9973.50 കിലോ ഗ്രാം ഈന്തപ്പഴമാണ് യുഎഇ കോസുലേറ്റ് വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ഈന്തപ്പഴം വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് കള്ളക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഈന്തപ്പഴ വിതരണത്തിന്റെ മറവില്‍ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വര്‍ണക്കളളക്കടത്ത് നടത്തിയോയെന്നും ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോള്‍ ലംഘനവും കസ്റ്റംസ് പരിശോധിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.