ജറുസലേം: യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ ഒപ്പുവെച്ച കരാര്‍ ഇസ്രായേല്‍ മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ചു. യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തി. ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി തിങ്കളാഴ്ച സംസാരിച്ചതായും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിക്ഷേപം, ടൂറിസം, സാങ്കേതികവിദ്യ, എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ ജെബല്‍ അലി തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പല്‍ പുറപ്പെട്ടത്. ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്.ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനി കഴിഞ്ഞ മാസം ടെല്‍ അവീവില്‍ നിന്ന് ദുബായിലേക്ക് ചരക്ക് വിമാനം കയറ്റിയതോടെ രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു.അതോടൊപ്പം ഇസ്രായേലിന്റെ രണ്ട് പ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കുന്നതിന് ലേലം വിളിക്കാന്‍ ഒരു ഇസ്രായേലി ഗ്രൂപ്പുമായി പങ്കാളിയാകുമെന്ന് ദുബായിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് കഴിഞ്ഞ മാസം അറിയിച്ചു. സെപ്റ്റംബര്‍ 15 നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇ യും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്രകരാറില്‍ ഒപ്പുവെച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.