Gulf

ബൂസ്റ്ററടക്കം മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാവിലക്കുമായി യുഎഇ

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കു മാത്രം രാജ്യാന്തര യാത്രയ്ക്ക് അനുമതി.പുതിയ നിയമവുമായി യുഎഇ.

ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്നു വാക്‌സിന്‍ എടുത്ത പൗരര്‍ക്കുമാത്രം വിദേശ യാത്രയ്ക്ക് അനുമതി നല്‍കി യുഎഇ ഭരണകൂടം.

പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാക്‌സിന്‍ എടുക്കുന്നതിന് മറ്റ് ആരോഗ്യ പരമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ വിലക്കില്‍ നിന്ന് ഒഴിവാക്കും.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് വന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയത്.

ചികിത്സകള്‍ക്കും മറ്റുമായി വിദേശത്ത് പോകുന്ന രോഗികള്‍ക്ക് യാത്രാ വിലക്ക് ബാധകമല്ല.

പുതുവത്സര ദിനത്തില്‍ യുഎഇയില്‍ 2,556 പുതിയ കോവിഡ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ഒരാളുടെ മരണവും ശനിയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.