UAE

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക യുഎഇ പുറത്തു വിട്ടു

ദുബായ്: കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഇത്തിഹാദിന്റെ കാര്‍ഗോ വിമാനത്തില്‍ അബുദബി വിമാനത്താവളത്തില്‍ 20 ടണ്‍ കോവിഡ് വാക്‌സിന്‍ എത്തി. ഇത് വെയര്‍ഹൗസിലെ സ്‌റ്റോറേജിലേക്ക് മാറ്റി. ചൈനയുടെ സിനോഫോം വാക്‌സിനാണ് എത്തിയത്. ഇത് ആരോഗ്യ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്ന് അബൂദബി ആരോഗ്യ വിഭാഗം ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് പറഞ്ഞു.
<p>സിനോഫോം വാക്‌സിന്‍ കോവിഡ് പ്രതിരോധത്തിന് 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാക്‌സിന് താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നറിയിച്ച മന്ത്രാലയം തൊട്ടുപിന്നാലെ കുത്തിവെപ്പിന് സന്നദ്ധരാകുന്നവര്‍ക്ക് വാക്‌സിനെടുക്കാന്‍ വിവിധ എമിറേറ്റുകളില്‍ സൗകര്യവും ഏര്‍പ്പെടുത്തി. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് വാക്‌സിനെടുക്കാന്‍ സൗകര്യമുള്ളത്. വിസ നല്‍കിയ എമിറേറ്റിലെ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവാസികള്‍ കുത്തിവെപ്പെടുക്കേണ്ടത്. സേഹയുടെ 80050 എന്ന നമ്പറില്‍ വിളിച്ച് വാക്‌സിന് അപ്പോയ്ന്‍മെന്റ് എടുക്കാം. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്‌സ് ഐ.ഡിയും ആവശ്യമാണ്.
വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍
  • അബുദബി:സേഹയുടെ ക്ലിനിക്കുകളിലും വി.പി.എസ് ശാഖകളിലും
  • ദുബായ്: ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്‌സിലെ ഫീല്‍ഡ് ആശുപത്രിയില്‍
  • അജ്മാന്‍: വാസിത് മെഡിക്കല്‍ സെന്റര്‍, അല്‍ഹുമൈദ സെന്റര്‍
  • ഉമ്മുല്‍ഖുവൈന്‍: അല്‍ബൈത്ത് മെത് വാഹിദ് അടക്കം വിവിധ കേന്ദ്രങ്ങള്‍
  • ഫുജൈറ: മുറാശിദ് മെഡിക്കല്‍ സെന്റര്‍
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.