ദുബായ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധിത നിയമമായി തുടരവെ രോഗികളുള്‍പ്പെടെ അത്യാവശ്യക്കാര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ദുബായ് ഇളവ് നല്‍കുന്നു.ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ് പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കല്‍ അവസ്ഥകളുള്ളവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖത്ത് രക്തസ്രാവം, ചൊറിച്ചില്‍, പുറംതൊലിയില്‍ വേദന തുടങ്ങിയ കടുത്ത ലക്ഷണങ്ങള്‍ കാട്ടുന്ന ഫംഗസ് ഡെര്‍മറ്റൈറ്റിസ് ബാധിച്ചവര്‍, വായ, മൂക്ക് അല്ലെങ്കില്‍ മുഖത്തെ ബാധിക്കുന്ന തരത്തില്‍ കഠിനമായ ഹെര്‍പസ് സിംപ്ലക്‌സ് അണുബാധയുള്ളവര്‍, കഠിനവും അനിയന്ത്രിതവും വിട്ടുമാറാത്തതുമായ സൈനസൈറ്റിസുഉള്ളവര്‍, അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികള്‍, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ഇളവ് നല്‍കുന്നത്.
ഇത്തരക്കാര്‍ക്ക് ഇളവ് ലഭിക്കുന്നതിനായി ദുബായ് പൊലീസിന്റെ വെബ്സൈറ്റായ www.dxbpermit.gov.ae വഴി അപേക്ഷ നല്‍കണം. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, അപേക്ഷകരുടെ എമിറേറ്റ്‌സ് ഐ.ഡിയും നല്‍കിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫിസ് അപേക്ഷകള്‍ വിലയിരുത്തി, ഇളവ് ലഭിക്കുന്നതിന് ആവശ്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അപേക്ഷകനുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ. അഞ്ചു ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. ഒരു അപേക്ഷകന് അനുവദിച്ച ഇളവുകളുടെ സാധുത ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും.
പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചില വിഭാഗക്കാര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനമെന്ന് ഡി.എച്ച്.എ പറഞ്ഞു. ഇളവുകളുള്ള ആളുകള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും തങ്ങളെയും മറ്റുള്ളവരേയും അണുബാധയുടെ അപകടത്തില്‍നിന്ന് സംരക്ഷിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹജനകമാണെന്നും അതോറിറ്റി സൂചിപ്പിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.