ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണ നിരക്കില്‍ യു.എ.ഇ ലോകത്ത് രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചു. ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്. നൂറുപേരില്‍ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ മുന്നേറുന്നത്. കോവിഡ് പരിശോധന നിരക്കില്‍ ഏറ്റവും മുന്‍പന്തിയിലുള്ള യു.എ.ഇ വാക്‌സിനേഷന്‍ രംഗത്തും ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,683 പേര്‍ക്കാണ് യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 11,67,251 ആയി.
നൂറുപേരില്‍ 11.8 ഡോസ് എന്ന കണക്കില്‍ വാക്‌സിനെത്തിക്കാന്‍ യു.എ.ഇക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പാദവര്‍ഷത്തില്‍ മൊത്തം ജനസംഖ്യയുടെ പകുതിപേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ വാക്‌സിനേഷന്‍ യജ്ഞം മുന്നേറുന്നത്. വാക്‌സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ദേശീയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഈ രംഗത്ത് കൈകോര്‍ക്കുന്നുണ്ട്. അബൂദബിയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ വഴി ഏഴായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കൂടുതല്‍ ദേവാലയങ്ങള്‍ അടുത്തദിവസം യജ്ഞത്തിന്റെ പങ്കാളിയാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…