വാഷിങ്ടണ്‍ ഡിസി: കുടിയേറ്റ വിസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. തൊഴില്‍ അടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വിസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വിസ അനുവദിക്കുന്നത്.
എച്ച്-1 ബി തൊഴില്‍ വിസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയേണ്ടി വരുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമാണ് ഫെയര്‍നെസ് ഫോര്‍ ഹൈ സ്‌കില്‍ഡ് ആക്ടിന്റെ സെനറ്റ് അംഗീകാരം. യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതിക്കായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
2019 ജൂലായ് പത്തിന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ഈ ആക്ടിന് അംഗീകാരം നല്‍കിയിരുന്നു. ഏഴ് ശതമാനം മാത്രമായിരുന്ന വിസ അനുമതി ഇതോടെ പതിനഞ്ച് ശതമാനമായി ഉയര്‍ന്നിരുന്നു. ചൈനയില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിരുന്ന വിസയിലെ കുറവും ഇതോടെ ഒഴിവാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.