ന്യൂഡല്‍ഹി: ഖലിസ്താനെയും പാകിസ്താനെയും പിന്തുണക്കുന്നവയെന്ന് മുദ്രകുത്തി 1,200 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വീണ്ടും നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി പുതിയ പട്ടിക നല്‍കിയത്. എന്നാല്‍, ഈ നിര്‍ദേശം ഇതുവരെയും ട്വിറ്റര്‍ പാലിച്ചിട്ടില്ലെന്ന് മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
ഖലിസ്താന്‍, പാകിസ്താന്‍ അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്‍കിയ കത്തില്‍ പറയുന്നു. ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ ചിലത് ട്വിറ്റര്‍ ആഗോള സി.ഇ.ഒ ജാക് ഡോര്‍സി ലൈക് ചെയ്തതും ശ്രദ്ധയില്‍ പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുമ്പ് നിരോധിക്കേണ്ട 257 അക്കൗണ്ടുകളുടെ പട്ടിക ജനുവരി 31ന് കേന്ദ്രം നല്‍കിയിരുന്നു. ആക്രമണത്തെ പ്രേരണ നല്‍കുന്ന ട്വീറ്റുകള്‍ നിരന്തരം നല്‍കുന്നുവെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നിരത്തിയ കാരണം. അവയില്‍ ചിലത് തത്കാലം മരവിപ്പിച്ചുവെങ്കിലും വൈകാതെ പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേ സമയം, സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിക്കാനോ മറുപടി പറയാനോ ട്വിറ്റര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പരാതി. ഇവക്കെതിരെ കോടതിയില്‍ പോകാന്‍ സമൂഹ മാധ്യമ ഭീമന് അവകാശമുണ്ടെങ്കിലും ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുംവരെ പാലിക്കാന്‍ ബാധ്യസഥമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്നും അവയില്‍ ഇടപെടാനില്ലെന്നും ട്വിറ്റര്‍ പറയുന്നു.
ഐ.ടി നിയമം 69 എ വകുപ്പു പ്രകാരമാണ് മന്ത്രാലയം നോട്ടീസ് അയച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.