വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി സമൂഹ മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു.
ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ വന്‍ പ്രതിഷേധം നടത്തുന്നതിനിടെ ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്വിറ്ററിനെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടു. ഇവ നീക്കം ചെയ്ത് 12 മണിക്കൂറിന് ശേഷമേ അക്കൗണ്ട് പുനഃസ്ഥാപിക്കൂ.
ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും ഇനിയും ഇത്തരം ചട്ടലംഘനങ്ങള്‍ ഉണ്ടായാല്‍ ട്രംപിന്റെ അക്കൗണ്ട് എക്കാലത്തേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ താക്കീത് നല്‍കിയിട്ടുണ്ട്.
അതേസമയം ട്വിറ്ററിന് പിന്നാലെ ട്രംപിനെതിരെ നടപടി സ്വീകരിച്ച് മറ്റു സമൂഹമാധ്യമങ്ങളും രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പുതിയ വീഡിയോ യൂട്യൂബും ഫേസ്ബുക്കും നീക്കം ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.