വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.
എന്നാല്‍ മെയിലിലൂടെയുള്ള വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഉത്തര കരോളിന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണവ്യാപനത്തെ തുടര്‍ന്ന് നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ മെയിലിലൂടെയാണ് വോട്ടെടുപ്പ്. മെയിലിലൂടെയുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഉത്തര കരോളിനയില്‍ മെയിലിലൂടെയുള്ള വോട്ടെടുപ്പ് നടത്തുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.