Kerala

വനിതകളും യുവരക്തവും; തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പു ചീട്ടുകള്‍

 

തിരുവനന്തപുരം: ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. സിപിഐഎം മത്സരിക്കുന്ന 70 സീറ്റില്‍ 46 സീറ്റിലും മത്സരിക്കുന്നത് വനിതകളാണ്. 41 വനിതാ സംവരണ വാര്‍ഡുകളും അതിന് പുറമെ വള്ളക്കടവ്, നെടുങ്കാട്, പൊന്നുമംഗലം, നെട്ടയം തുടങ്ങിയ അഞ്ച് ജനറല്‍ വാര്‍ഡുകളിലും സി.പി.ഐ.എം വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 70 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. സ്ഥാനാര്‍ഥികള്‍ സാന്ത്വനപരിചരണ മേഖലയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നവരും പൊതുപ്രവര്‍ത്തന മേഖലകളില്‍ സുസമ്മതരുമാണ്.

മുടവന്‍മുഗള്‍ വാര്‍ഡില്‍ മത്സരിക്കുന്നത് 21കാരിയായ ആര്യയാണ്. വഞ്ചിയൂരില്‍ വാര്‍ഡ് കൗണ്‍സിലറായ ബാബുവിന്റെ മകള്‍ 23കാരിയായ ഗായത്രിയാണ് സ്ഥാനാര്‍ഥി. കോളേജില്‍ നിന്ന് നേരിട്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയിരിക്കുകയാണ്. ചെറുവയ്ക്കലിലെ സൂര്യ ഹേമനും കേശവദാസപുരത്തെ അംശു വാനദേവനും പേട്ടയിലെ സി എസ് സുജേദേവിയും പുതിയ മുഖങ്ങളാണ്. കഴിഞ്ഞ കൗണ്‍സിലിലെ ചെറുപ്പക്കാരി വിദ്യമോഹന്‍ ഇത്തവണ ജഗതിയില്‍ നിന്നാണ് ജനവിധി തേടുന്നത്.

മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എം.പി ഡോ. ടി.എന്‍.സീമയെ നിര്‍ത്താനുള്ള തീരുമാനം സി.പി.ഐ. എം സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.ജി.ഒലീന മത്സര രംഗത്തുണ്ട്.

തിരുവനന്തപുരത്തിന് പുറമെ, ആലപ്പുഴയിലും വനിതാ സ്ഥാനാര്‍ഥികളാണ് കൂടുതല്‍. ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെ ഭൂരിഭാഗം നേതൃസ്ഥാനങ്ങളിലും വനിതാ സാന്നിധ്യം ഉറപ്പായി. ആറു നഗരസഭകളില്‍ നാലും വനിതകള്‍ നയിക്കും. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 36- ലും സ്ത്രീകളാണ് മത്സരിക്കുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.