നാസ് വക്കം
സൗദി അറേബ്യ
1932ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യ വിമാനത്താവളവും രാജ്യത്തെ അഞ്ചാമത് അന്തർദ്ദേശീയ വിമാനത്താവളവുമായ തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ വിറ്റൊഴിച്ചു.
44 ലക്ഷം യാത്രക്കാരെയും 35000 വിമാനങ്ങളേയും 21000 മെട്രിക് ടൺ ചരക്ക് ഇറക്കുമതിയും 27000 മെട്രിക് ടൺ കയറ്റുമതിയും പ്രതിവർഷം കൈകാര്യം ചെയ്തു വന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 700 ഏക്കർ വിസ്തൃതിയുണ്ട്.
രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ചിന്താശൂന്യമായ നയങ്ങളുടെ അവസാന ഉദാഹരണമാണ് രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിൽപ്പന. വിമാനത്താവളത്തിൻ്റെ നടത്തിപ്പു ചുമതല ആദ്യം തന്നെ അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചു. ഇപ്പോൾ വിമാനത്താവളം തന്നെയും. കാര്യസ്ഥൻ വീട്ടുകാരനായി. വിമാനം റാഞ്ചിയ വാർത്തകൾ നടുക്കത്തോടെ കേട്ടിരുന്ന നാം വിമാനത്താവളം റാഞ്ചിയ വാർത്ത കേട്ട് നടുങ്ങിപ്പോയി.
വിത്തു കുത്തി തിന്നരുതെന്നാണ് പഴമക്കാരുടെ മൂല്യമുള്ള മുന്നറിയിപ്പ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സ്പർശിക്കാതിരുന്നത് ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമാണെന്നതൊന്നും ഇവരെ സ്പർശിക്കുന്നതേയില്ല. പുരയുടെ കഴുക്കോലൂരി വിൽക്കുന്ന മുടിയനായ പുത്രൻ്റെ മൂഢ ക്രൗര്യത്തോടെയും കൈ വേഗത്തോടെയുമാണ് അദാനിക്കു മാത്രം ആദായമുള്ള വിൽപ്പന. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമുതലുകൾ കൈക്കുമ്പിളിലെ ജലം പോലെ പൊലിഞ്ഞു പോവുകയാണ്.
തലയ്ക്ക് മീതെ മേൽക്കൂരയില്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങൾ തെറ്റാണെന്ന് ഇനിയെങ്കിലും കേന്ദ്ര സർക്കാർ തിരിച്ചറിയണം. കോവിഡ് വ്യാപനത്തിന്റെ മറവിൽ നടന്ന തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിൻ്റെ അന്യായമായ വിപണനത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു, ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.