Kerala

തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം: വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകം

 

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ ആര് ഭരിക്കും എന്നത്തില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകമാകും. 24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നും വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. വിമതന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇദ്ദേഹം യുഡിഎഫിനെയാണ് തുണക്കുന്നതെങ്കില്‍ മുന്നണികള്‍ ബലാബലത്തില്‍ നില്‍ക്കും. നറുക്കെടുപ്പിലൂടെയാവും മേയറെ തെരഞ്ഞെടുക്കുക.

ഇടത് സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പും മേയറെ തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തും. 55 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാല്‍ ആര്‍ക്കും ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.

സ്വതന്ത്രരടക്കം 24 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫാണ് ഏറ്റവും വലിയ മുന്നണി. യുഡിഎഫിന് 23 സീറ്റാണ് ലഭിച്ചത്. ഒരുകോണ്‍ഗ്രസ് വിമതനും ജയിച്ചു. എന്‍ഡിഎക്ക് ആറു സീറ്റുകളാണ് ഇവിടെ ലഭിച്ചത്.

കടുത്ത മത്സരം നേരിട്ട വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. എങ്കിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബിജെപി നില മെച്ചപ്പെടുത്തി.

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് കൃത്യമായ ആധിപത്യം നിലനിര്‍ത്തി. ആകെ ഉള്ള 86 സീറ്റുകളില്‍ എല്‍ഡിഎഫ് 65, യുഡിഎഫ്- 19, എന്‍ഡിഎ 1, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാപഞ്ചായത്ത് ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 ഉം എല്‍ഡിഎഫിന് ഒപ്പമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.