തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയവും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് കൊച്ചുവേളി ഓള്‍സെയിന്റ്‌സ് റോഡിലെ ടൈറ്റാനിയത്തിന്റെ ചുറ്റുമതിലില്‍ ഒരുക്കുന്ന ‘ആര്‍ട് വാള്‍’ ചുവര്‍ചിത്രങ്ങള്‍ ഇന്ന് (ഞായര്‍) വൈകിട്ട് 5.30ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അനാച്ഛാദനം ചെയ്യും. ടൈറ്റാനിയം ചെയര്‍മാന്‍ എ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് നൈനാന്‍, ആര്‍ട് വാള്‍ ക്യൂറേറ്റര്‍ അജിത് കുമാര്‍ ജി. എന്നിവര്‍ പങ്കെടുക്കും.
15000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇരുപത് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നൊരുക്കുന്ന ആര്‍ട് വാള്‍ പൂര്‍ത്തിയാകുന്നത്. കൊവിഡ് പാന്‍ഡമിക്കിന്റെ പശ്ചാത്തലത്തെ ആസ്പദമാക്കി രചിക്കുന്ന വിപുലമായ ഈ ചിത്രച്ചുവര്‍ കൊവിഡിന്റെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കലാസ്മാരകമായി മാറും. റിംസണ്‍ എന്‍.എന്‍, സജിത ആര്‍. ശങ്കര്‍, ശ്രീലാല്‍, പ്രസന്നകുമാര്‍ എസ്, പ്രദീപ് പുത്തൂര്‍, സുന്ദര്‍ ഒ, ചന്ദ്രാനന്ദന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ടി.കെ. ഹരീന്ദ്രന്‍, വാണി എന്‍.എം, അജി വി.എന്‍, അജിത് കുമാര്‍ ജി എന്നിവര്‍ക്കൊപ്പം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികളായ രതീഷ് കുമാര്‍ കെ.എസ്, രമിത് സി, തുഷാര ബാലകൃഷ്ണന്‍, വിവേക് സാരജ്, വിവേക് വി.സി, അജയ് കെ.പി, സ്‌റ്റെഫിന്‍ ടി.എസ്, അഖില്‍ വിനോദ് എന്നിവരും ചുവരില്‍ ചിത്രം വരയ്ക്കുന്നുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മതിലുകളില്‍ ഒരുക്കിയ ആര്‍ട്ടേരിയ ചുവര്‍ചിത്ര പരിപാടിയുടെ ക്യൂറേറ്ററായ അജിത് കുമാര്‍ ജി. ആണ് ടൈറ്റാനിയം അമ്യൂസിയം ആര്‍ട് വാളിന്റെയും ക്യൂറേറ്റര്‍. ശാസ്ത്രകുതുകികളും കലാസ്‌നേഹികളുമായ ഒരു സംഘമാളുകളുടെ കൂട്ടായ്മയാണ് കലാശാസ്ത്ര രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന അമ്യൂസിയം ആര്‍ട് സയന്‍സ്.
കലാപരിശീലനക്കളരിയായി നടത്തുന്ന ചുവര്‍ ചിത്ര രചനയില്‍ ആദ്യം പൂര്‍ത്തിയായ ചിത്രങ്ങളാണ് മന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യുന്നത്. ചിത്ര രചന പൂര്‍ത്തിയായ ശേഷം ഇവിടെ നടപ്പാതയും മേല്‍ക്കൂരയും നിര്‍മിച്ച് സംരക്ഷിക്കാനാണ് പദ്ധതി. വെളിച്ച ക്രമീകരണവും ഏര്‍പ്പെടുത്തുന്നതിനാല്‍ രാത്രിയും പകലും ആളുകള്‍ക്ക് ചിത്രങ്ങള്‍ ആസ്വദിക്കാനാകും. ശംഖുമുഖത്തുനിന്നു വേളിയിലേക്കും തിരിച്ചും പോകുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരിക്കും ആര്‍ട് വാള്‍ സമ്മാനിക്കുക. നേരത്തേ ആളുകള്‍ മാലിന്യം തള്ളിയിരുന്ന ഇവിടം പദ്ധതി പൂര്‍ത്തിയാകുന്നതോടെ സുന്ദരമായ വഴിയോരമായി മാറും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.