തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അത്തരത്തിലുള്ള ഏതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.
ദേവസ്വം ബോർഡ് വക ക്ഷേത്രകുളങ്ങളിൽ മൽസ്യകൃഷി നടത്തുന്നതിനോ മൽസ്യങ്ങൾ പിടിക്കുന്നതിനോ അനുമതി നൽകുന്നതിന് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡൻ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.അതേസമയം തത്പരകക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ഭക്തജനങ്ങൾ തള്ളിക്കളയണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.