തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടമായി ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിശീലന പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് പങ്കെടുത്തു.
മൂന്നു സെഷനുകളായാണ് ആദ്യ ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പാശ്ചാത്തലത്തില്‍ ഓരോ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതായ പൊതുവായ നടപടികള്‍ എന്തൊക്കെയാണെന്നും ജീവനക്കാരും സ്ഥാപനങ്ങളില്‍ കഴിയുന്നവരും പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും ക്ലാസുകളിലൂടെ ചര്‍ച്ച ചെയ്തു. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ ക്ലാസുകളിലൂടെ ജീവനക്കാര്‍ക്ക് നല്‍കാനും സാധിച്ചു.
400 ഓളം സ്ഥാപനങ്ങളും പ്രതിനിധികളുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കി. പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനത്തിനായി തുടര്‍ന്നും അവസരമുണ്ടായിരിക്കും. തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ ജീവനക്കാര്‍ പരമാവധി പങ്കെടുക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.