കുവൈത്ത് സിറ്റി: നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി ടൂറിസം ട്രാവല്‍ ഫെഡേറേഷന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി ഫെഡേറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി വ്യക്തമാക്കി. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാദേശിക സമ്പദ് ഘടനക്ക് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മടക്ക യാത്രക്കാര്‍ക്ക് 5 സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പാക്കേജിന്റെ മൂല്യം നിര്‍ണയിച്ചിരിക്കുന്നത്. വണ്‍-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാല്‍ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന്‍ കേന്ദ്രം, വിമാനത്താവളത്തില്‍ നിന്നു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും പിസിആര്‍ പരിശോധന കേന്ദ്രത്തിലെക്കുള്ള ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നിവ അടങ്ങുന്നതാണു പാക്കേജ്. ഏകദേശം 300 ദിനാര്‍ വരെ ഇതിന് ചെലവ് വരും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.