രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
പിതാവ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ വിയോഗശേഷം 2004 നവംബര്‍ മൂന്നിനാണ് അബൂദാബി ഭരണാധികാരിയായി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് സ്ഥാനമേറ്റെടുത്തത്. പിറ്റേന്ന് യു.എ.ഇ പ്രസിഡന്റുമായി. ഇന്ന് കാണുന്ന യു.എ.ഇയുടെ വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.
1966ല്‍ പിതാവ് ഷെയ്ഖ് സായിദ് അബൂദാബി ഭരണാധികാരിയായപ്പോള്‍ ഷെയ്ഖ് ഖലീഫ അബൂദാബിയുടെ കിഴക്കന്‍ മേഖലയായ അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് ഷെയ്ഖ് ഖലീഫയെ അബൂദാബി കിരീടാവകാശിയായി നിയമിച്ചു. അടുത്ത ദിവസം അബൂദാബി പ്രതിരോധ വകുപ്പിന്റെ തലവനായും നിയമിച്ചു. 1971ല്‍ യു.എ.ഇ രൂപീകരിച്ചതിനുശേഷം അബൂദാബി യു.എ.ഇ സായുധസേനയുടെ കേന്ദ്രമായതോടെ പ്രതിരോധസേനയുടെ മേല്‍നോട്ടവും ഷെയ്ഖ് ഖലീഫയെ തേടിയെത്തി.
1971ല്‍ യു.എ.ഇ സ്ഥാപിതമായശേഷം ഷെയ്ഖ് ഖലീഫ അബൂദബിയിലെ ഒട്ടേറെ പദവികള്‍ ഏറ്റെടുത്തു. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബൂദാബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധമന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചശേഷം അബൂദാബി മന്ത്രിസഭ അബൂദാബി എക്സിക്യൂട്ടിവ് കൗണ്‍സിലായി. 1973 ഡിസംബര്‍ 23ന് യു.എ.ഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായി.
1976 മേയ് മാസത്തിലാണ് രാഷ്ട്രപതിയുടെ കീഴില്‍ യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവനായി. ഇന്നും ഈ സ്ഥാനത്ത് തുടരുന്നു. 2010ല്‍ ഷെയ്ഖ് ഖലീഫയോടുള്ള ബഹുമാനാര്‍ഥമാണ് ദുബായില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് അറബ് കെട്ടിടം ബുര്‍ജ് ഖലീഫയെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.