Breaking News

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2020 ന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ദോഹ : ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ഷമവസാനം നടക്കുന്ന ലോകകപ്പിനുള്ള വിവിധ വിഭാഗത്തിലെ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പനയാണ് തുടങ്ങിയത്. മേഖലയിലേയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

ബുധനാഴ്ച ഖത്തര്‍ സമയം ഒരു മണിക്കാണ് ആദ്യ വില്‍പന നടന്നത്. ഫെബ്രുവരി എട്ട് ഉച്ചയ്ക്ക് ഒരു മണി വരെ ടിക്കറ്റുകള്‍ ലഭ്യമാകും.  https://www.qatar2022.qa/en/tickets  എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റിനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുക.

ഏറ്റവും ഉയര്‍ന്ന ടിക്കറ്റിന് 1,598 ഡോളറാണ് ( 119,000 രൂപ ) നിരക്ക്. ഗ്രൂപ്പ് സ്റ്റേജിലെ ടിക്കറ്റുകള്‍ക്ക് 250 റിയാലാണ് ( 5,113 രൂപ)  നിരക്ക് , അതേസമയം, ഖത്തറിലെ താമസക്കാര്‍ക്ക് നാല്‍പത് റിയാലിന് ( 818 രൂപ) ടിക്കറ്റുകള്‍ ലഭ്യമാകും.

നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ സാധാരണ ജൂണിലാണ് അരങ്ങേറുക. എന്നാല്‍, ഖത്തറിലെ കാലാവസ്ഥയുടെ കാഠിന്യം കണക്കിലെടുത്ത് ജൂണ്‍ മാസത്തില്‍ നിന്ന് നവംബറിലേക്ക് മത്സരങ്ങള്‍ നടത്തുന്നത് മാറ്റുകയാണുണ്ടായത്.

നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ ശൈത്യകാലം ആരംഭിക്കുമെങ്കിലും സ്റ്റേഡിയങ്ങള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് മൂലം സമ്മര്‍ -വിന്റര്‍ ഒളിമ്പിക് മത്സരങ്ങളില്‍ വിദേശത്ത് നിന്നുള്ള കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കോവിഡ് ലോകകപ്പ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

വന്‍ നിക്ഷേപമാണ് ലോകകപ്പിനായി ഖത്തര്‍ നടത്തിയിരിക്കുന്നത്. പുതിയ സ്റ്റേഡിയങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനങ്ങളും വന്‍ തോതില്‍ നടത്തിയിട്ടുണ്ട്. ലോകകപ്പിലൂടെ 2000 കോടി യുഎസ് ഡോളറിന്റെ മുന്നേറ്റമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് കാണാന്‍ 12 ലക്ഷം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് വില്‍പനയുടെ പങ്കും ടൂറിസം വ്യോമയാന രംഗത്തു നിന്നുള്ള വരുമാനവും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുമെന്നാണ് കരുതുന്നത്.

രേ ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കാണുന്നതിന് സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ സേവനം ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനമാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.