യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറി നെറ്റ്‌വര്‍ക്കായ തുംബൈ ലാബ്‌സ് മിതമായ നിരക്കിൽ കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റി(ഡിഎച്ച്എ)യുടെ അംഗീകാരമുള്ള, ലാബിൽ ടെസ്റ്റിന് ചെലവു വരുന്നത് 200 ദിര്‍ഹമാണ് . മൂന്നു മണിക്കൂറിനുള്ളിൽ വ്യക്തികള്‍ക്ക് നേരിട്ടോ, അല്ലെങ്കില്‍ ഇമെയില്‍ മുഖേനയോ ഫലം അറിയിക്കും .
പ്‌ളാസ്മയോ, സെറം (രക്തനീര്‍) സാമ്പിളോ ഉപയോഗിച്ച് പൂര്‍ണ യാന്ത്രികവും അത്യന്തം ആധുനികവുമായ സംവിധാനമായ ഇലക്‌ട്രോ കെമില്യുമിനോസെന്‍സ് ഇമ്യൂണോസ്സായ് (ഇസിഎല്‍ഐഎ) മുഖേനയാണ് ടെസ്റ്റ് നടത്തുന്നത്. യുഎഇയിലെ താമസക്കാര്‍, ബിസിനസ് സ്ഥാപനങ്ങള്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ഖിസൈസ് സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപമുള്ള തുംബൈ ഹോസ്പിറ്റലില്‍ തീര്‍ത്തും എക്‌സ്‌ക്‌ളൂസിവ് ആയാണ് കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരിയ തോതില്‍ കോവിഡ് 19 ലക്ഷണമുള്ളവര്‍ക്കോ, അല്ലെങ്കില്‍ യാതൊരു ലക്ഷണവുമില്ലാത്തവര്‍ക്കോ വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ആന്‍റിബോഡി ടെസ്റ്റ് നിർദ്ദേശിക്കും.
ആരോഗ്യ പരിചരണ രംഗത്ത് മുന്‍നിരയിലുള്ള പ്രവര്‍ത്തകര്‍ക്ക് പുറമെ, റീടെയില്‍, അത്യാവശ്യ സേവനങ്ങള്‍, സ്‌കൂളുകള്‍, കമ്പനികള്‍, നിയമ നടത്തിപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും; ലേബര്‍ ക്യാമ്പുകള്‍, ഷിപ്പുകള്‍, ടാക്‌സി-ബസ് ഡ്രൈവര്‍മാര്‍, സുരക്ഷാ ഗാര്‍ഡുകള്‍, മാംസ ഫാക്ടറികള്‍, ഓയില്‍ ഫീല്‍ഡ്-ഓഫ്‌ഷോര്‍ ജീവനക്കാര്‍ തുടങ്ങി ഉയര്‍ന്ന ശ്രദ്ധ ആവശ്യമായ മേഖലകളിലുള്ളവര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടോയെന്ന് മുന്‍കൂട്ടി അറിയാന്‍ തുംബൈ ലാബ്‌സിന്‍റെ സേവനം സഹായകമാകും. തുംബൈ ലാബ്‌സില്‍ പ്രതിദിനം 4,000 വരെ ആന്‍റിബോഡി ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കും.
“ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നതിലൂടെ സാര്‍സ്‌കോവ് 2 വൈറസിനെ കണ്ടെത്തുന്നില്ലെന്നതും എന്നാല്‍, വൈറസിനെതിരെ പ്രതിരോഗ സംവിധാനത്താല്‍ സൃഷ്ടിക്കപ്പെട്ട ആന്റിബോഡികളെ കണ്ടെത്താനാകുമെന്നത് മനസ്സിലാക്കല്‍ പ്രധാനമാണെന്നും തുംബൈ ലാബ്‌സ് ഡയറക്ടർ ഡോ. പര്‍വായിസ് വ്യക്തമാക്കി. കോവിഡ് 19 വാക്‌സിന്‍ ഭാവിയില്‍ വരുമ്പോള്‍ അത് ഒരു വ്യക്തിക്ക് ആവശ്യമുണ്ടോയെന്നറിയാന്‍ ആന്റിബോഡി ടെസ്റ്റ് നടത്താനാകുമെന്നും” അദ്ദേഹം പറഞ്ഞു.
കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് നടത്താന്‍ താല്പര്യപ്പെടുന്നവർ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയുള്ള സമയത്തിനിടക്ക് ലാബിൽ നേരിട്ടെണം. അല്ലെങ്കില്‍, 0460305555/056 6806455 (വാട്‌സാപ്പ്) നമ്പറുകളില്‍ വിളിച്ചാല്‍ അപ്പോയിന്‍മെന്‍റ് ലഭിക്കും . കാലാവധിയുള്ള എമിറേറ്റ്‌സ് ഐഡിയോ, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് കോപ്പിയോ ആന്റിബോഡി ടെസ്റ്റിന് ആവശ്യമാണ്. തുംബൈ ഗ്രൂപ്പിന് കീഴിലാണ് തുംബൈ ലാബ്‌സ്. കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് വീടുകളില്‍ ചെന്ന് ശേഖരിച്ചും സമൂഹ സാമ്പിള്‍ കളക്ഷനിലൂടെയും പരിശോധന നടത്തുന്നതാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.