സുധീര്‍നാഥ്
അടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി
അടിതൊട്ടു മുടിയോളം ഉടല്‍ തൊഴുന്നേന്‍
അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ…
ഇഹത്തിനും പരത്തിനും തമ്പുരാട്ടി
ഈരേഴുലകിനും തമ്പുരാട്ടി
ജനനിയല്ലോ ജനകനല്ലോ
ജന്മജന്മാന്തര ബന്ധുവല്ലോ…
ചാവിനും വാഴ്വിന്നും ഉടയവളേ
ചാവേര്‍ചോരയില്‍ തുടിപ്പവളേ
ചണ്ഡികനീ ചാമുണ്ഡിക നീ
അണ്ഡകടാഹത്തിന്നംബിക നീ….
പി. ഭാസ്കരൻ മാഷിന്റേതാണ് വരികൾ …യേശുദാസാണ് ഗായകൻ…
ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ ഈ പാട്ടിന്റെ പൂർണ്ണ ഭാഗം തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടന്നത്. നവോദയ തൃക്കാക്കരയിൽ ആയതു കൊണ്ടാകും മാമാങ്കത്തിന്റെ ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് നടത്തിയത്. പ്രേം നസീർ , ജയൻ , ബാലൻ കെ നായർ, തിക്കുറുശ്ശി , ഗോവിന്ദൻകുട്ടി, കവിയൂർ പൊന്നമ്മ , കെ. ആർ വിജയ തുടങ്ങി വൻ നിര താരങ്ങൾ ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്. നൂറ്കണക്കിന് എക്സ്ട്രാ നടൻ മാരും നടികളും മേക്കപ്പിട്ട് ക്ഷേത്രമതിലിനകത്ത് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് കാണാൻ ആയിരങ്ങൾ കൂടിയിരുന്നു.
ഔട്ട് ഡോർ ഷൂട്ടിങ്ങ് പതിവില്ലാത്ത കാലമായതാണ് അതിന് കാരണം…വളരെ കുട്ടിയായ ഞാൻ എങ്ങിനെ ഷൂട്ടിങ്ങ് കാണാൻ പോയി എന്നത് എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആരെങ്കിലും കൊണ്ട് പോയതാണ്. അത് തീർച്ച, ആര് കൊണ്ടുപോയി എന്നത് ഓർമ്മ വരുന്നുമില്ല. പക്ഷെ അന്ന് മാമാങ്കം ഷൂട്ടിങ്ങ് കുറച്ച് നേരം കണ്ടത് മനസിൽ ഇന്നും തങ്ങി നിൽക്കുന്ന ഓർമ്മയാണ്. അന്ന് നസീറും ജയനും ബാലൻ കെ നായരും തിക്കുറുശ്ശിയും മറ്റും ജനങ്ങളെ നോക്കി ക്കൈ വീശുന്നത് മനസിലുണ്ട്. ചില ചിത്രങ്ങൾ മനസിൽ മായാതെ നിൽക്കുമല്ലോ.1982 ൽ നടന്ന മറ്റൊരു ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രമുറ്റത്ത് നടന്നു. കെ ജി രാജശേഖരൻ സംവിധാനം ചെയ്ത ബീഡി കുഞ്ഞമ്മ എന്ന സിനിമയായിരുന്നു അത്.
സിനിമയിൽ സോമന്റെ കഥാപാത്രം അമ്മയായ കവിയൂർ പൊന്നമ്മയ്ക്ക് പുഷ്പാഞ്ചലി കഴിപ്പിക്കാൻ ക്ഷേത്രത്തിൽ എത്തുന്നതാണ് രംഗം. പൂജാരിയായി എത്തുന്നത് ക്ഷേത്രത്തിലെ യഥാർത്ഥ പൂജാരി നാരായണൻ എബ്രാന്തിരി തന്നെയായിരുന്നു. കവിയൂർ പൊന്നമ്മയും ഷൂട്ടിങ്ങിനായി എത്തിയിരുന്നു. 1986 ൽ തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയും തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടത്തി. മമ്മുട്ടിയും, തിലകനും, മീനയും മറ്റുമായിരുന്നു അന്ന് അവിടെ വന്നത്. പിന്നെയും എത്രയോ മലയാള സിനിമകൾ തൃക്കാക്കര ക്ഷേത്ര മുറ്റത്ത് ഷൂട്ടിങ്ങ് നടത്തി. തൃക്കാക്കര വെള്ളിത്തിരയിൽ നൂറ് കണക്കിന് സിനിമകളിൽ കാണാം. എന്റെ മാമ്മാട്ടി കുട്ടിയമ്മയ്ക്ക്, മൈ ഡിയർ കുട്ടിച്ചാത്തൻ , ഇവിടെ കാറ്റിന് സുഗന്ധം, രക്തമില്ലാത്ത മനുഷ്യൻ, ദേശാടനകിളി കരയാറില്ല , മിസ്റ്റർ ആന്റ് മിസിസ്, ഊഴം , ഇൻ ഹരിഹർ നഗർ, വിസ്മയതുമ്പത്ത്, പെരിച്ചാഴി, തുടങ്ങി എത്ര എത്ര ….
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.