കെ.അരവിന്ദ്
വരുമാനത്തിന് നികുതി നല്‍കുന്നതു പോലെ തന്നെ ആസ്‌തികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനും നി കുതി ബാധകമാണ്. ഭവനം, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥമാണെങ്കിലും നികുതി ബാധ്യത ഒഴിവാക്കാനോ ലഘൂകരിക്കാനോ മാര്‍ഗങ്ങളുണ്ട്. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ലാഭിക്കുക എളുപ്പമല്ലെങ്കിലും ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കാന്‍ വഴിയുണ്ട്.
ഭവനം വാങ്ങിയതിനു ശേഷം 24 മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്. ഹ്രസ്വകാല മൂലധന നേട്ടം വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. മൂലധന നേട്ടം ഉള്‍പ്പെടെ 10 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉണ്ടെങ്കില്‍ 30 ശതമാനം നികുതി നല്‍കേണ്ടി വരും. 24 മാസങ്ങള്‍ക്കു ശേഷമാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകമാകുക.
ഭവനം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസമാണ് ഹ്രസ്വകാല മൂലധന നേട്ടമെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടം കണക്കാക്കുന്നത് കോസ്റ്റ് ഓഫ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ചാണ്. കോസ്റ്റ് ഓഫ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ച് കണക്കാക്കുന്ന മൂലധന നേട്ടം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ താഴെയായിരിക്കും. ഇതുപ്രകാരം കണക്കാക്കിയ യഥാര്‍ത്ഥ മൂലധന നേട്ടത്തിന്റെ 20 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്.
ഭവനം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന രണ്ട് കോടി രൂപ വരെയുള്ള മൂലധന നേട്ടം രണ്ട് ഭവനങ്ങള്‍ വാങ്ങുന്നതിനോ പണിയുന്ന തിനോ വിനിയോഗിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ട നികുതി പൂര്‍ണമായി ഒഴിവാക്കാം. നേരത്തെ ഒരു ഭവനം വിറ്റ് ലഭിക്കുന്ന മൂലധന നേട്ടത്തിന് മറ്റൊരു ഭവനം വാങ്ങുന്നതിലൂടെ മാത്രമേ ഇളവ് ലഭിക്കുമായിരുന്നുള്ളൂ. ഈ ചട്ടം നടപ്പു സാമ്പത്തിക വര്‍ ഷം മുതലാണ് മാറ്റിയത്. ജീവിതത്തില്‍ ഒരി ക്കല്‍ മാത്രമേ ഇത്തരത്തില്‍ നികുതി ഇളവ് ലഭ്യമാകൂ.
ദീര്‍ഘകാല മൂലധന നേട്ട നികുതി പൂര്‍ ണമായി ഒഴിവാക്കണമെങ്കില്‍ ഭവനം വിറ്റ് കിട്ടിയ മുഴുവന്‍ മൂലധന നേട്ടവും പുനര്‍നിക്ഷേപം നടത്തേണ്ടതുണ്ട്. പൂര്‍ണമായി നി ക്ഷേപിച്ചില്ലെങ്കില്‍ ഭാഗികമായി മാത്രമേ നികു തി ഇളവ് ലഭിക്കുകയുള്ളൂ.
പുതിയതായി വാങ്ങിയ ഭവനം മൂന്ന് വര്‍ ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികു തി ഇളവ് നഷ്‌ടമാകും. പുതിയ ഭവനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകമാകുകയും ചെയ്യും.
ഭവനം വില്‍ക്കുന്നതിന് ഒരു വര്‍ഷം മു മ്പോ രണ്ട് വര്‍ഷത്തിനുള്ളിലോ പുതിയ ഭവനം വാങ്ങുകയാണെങ്കില്‍ മാത്രമേ നി കുതി ഇളവ് ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ഭ വനം വിറ്റ് മൂന്ന് വര്‍ഷത്തിനകം പുതിയ ഭവ നം നിര്‍മിച്ചിരിക്കണം. മൂന്ന് വര്‍ഷത്തിനകം പുതിയ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാപ്പിറ്റല്‍ ഗെയി ന്‍സ് അക്കൗണ്ട്‌സ് സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇളവ് ലഭിക്കും. നിര്‍ദ്ദിഷ്‌ട സമയത്തിനുള്ളില്‍ ഭവനം വാങ്ങുന്നതിനായി ഈ നിക്ഷേപം പിന്നീട് പിന്‍വലിക്കാവുന്നതാണ്.
പുതിയ ഭവനം വാങ്ങുന്നതിന് ഭവന വാ യ്‌പ എടുത്തിട്ടുണ്ടെങ്കില്‍ പോലും ഭവന വാ യ്‌പ തിരിച്ചടക്കുന്നതിന് ഈ തുക ഉപയോഗിക്കുകയാണെങ്കില്‍ നികുതി ഇളവ് ലഭ്യമാകും.
ആദായനികുതി നിയമം സെക്ഷന്‍ 84 പ്ര കാരമാണ് മൂലധന നേട്ടം റിയല്‍ എസ്റ്റേറ്റില്‍ പുനര്‍നിക്ഷേപിക്കുമ്പോള്‍ ഇളവ് ലഭിക്കുന്നത്. ആദായനികുതി നിയമം സെക്ഷന്‍ 84 ഇ സി പ്രകാരം റിയല്‍ എസ്റ്റേറ്റിന് പുറമെയുള്ള നിക്ഷേപ മാര്‍ഗങ്ങളിലൂടെ നികുതി ഇളവ് നേ ടാനാകും.
ഭവനം വിറ്റ് കിട്ടിയ മൂലധന നേട്ടം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നികുതി ഇളവ് ലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയോ റൂറല്‍ ഇലക്‌ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനോ പുറത്തിറക്കുന്ന നിര്‍ദ്ദിഷ്‌ട ബോണ്ടുകളില്‍ ദീര്‍ഘകാല മൂലധന നേട്ടം അഞ്ച് വര്‍ഷത്തേ ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നികുതി ഒഴിവാക്കാം. ആദായനികുതി നിയമം സെക്ഷന്‍ 84 ഇസി പ്രകാരമാണ് ഈ നികുതി ഇളവ്.
ഭവനം വിറ്റ് കിട്ടിയ മൂലധന നേട്ടം ആറ് മാസത്തിനുള്ളില്‍ ഈ ബോണ്ടുകളില്‍ നി ക്ഷേപിച്ചാല്‍ മാത്രമേ നികുതി ഇളവ് ലഭ്യമാകൂ. ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാവു ന്ന തുക പരമാവധി 50 ലക്ഷം രൂപയാണ്. ഈ ബോണ്ടുകളുടെ വാര്‍ഷിക പലിശ നിരക്ക് 5.75 ശതമാനമാണ്. ബോണ്ടുകളില്‍ നിന്ന് ലഭിക്കു ന്ന പലിശ നികുതി വിധേയമാണ്.
ഒരേ സമയം സെക്ഷന്‍ 54 പ്രകാരം പുതി യ ഭവനത്തില്‍ നിക്ഷേപിച്ചും സെക്ഷന്‍ 54ഇസി പ്രകാരം ബോണ്ടുകളില്‍ നിക്ഷേപിച്ചും നികുതി ഇളവ് നേടാനുമാകും.
സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മറ്റ് ആസ്‌തികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിലൂടെ നികുതി ഇളവ് നേടിയെടുക്കാം. ഓഹരികളോ ഇക്വിറ്റി ഫണ്ടുകളോ ഒരു വര്‍ഷം കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. ഭൗതികരൂപത്തിലുള്ള സ്വര്‍ണം മൂന്ന് വര്‍ഷത്തിന് മുകളില്‍ കൈവശം വെച്ചതിനു ശേഷമാണ് വില്‍ ക്കുന്നതെങ്കില്‍ അതിനെ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുന്നു. അതേ സമയം ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവ ഒരു വര്‍ഷത്തിനു ശേഷമാണ് വില്‍ ക്കുന്നതെങ്കില്‍ അതിനെ ദീര്‍ഘ കാല മൂലധന നേട്ടമായി കണക്കാക്കാം.
ഭവനം വാങ്ങാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള മൂലധന നേട്ടത്തിനു ള്ള നികുതിയിലും നിങ്ങള്‍ക്ക് ഇളവ് നേടിയെടുക്കാം. ആദായനികുതി നിയമം സെക്ഷന്‍ 54 എഫ് പ്രകാരമാണ് ഈ ഇളവ് ലഭ്യമാകുന്നത്. ഇത്തരത്തില്‍ ഇളവ് ലഭിക്കാന്‍ മൂലധന നേട്ടം മാത്രം പുനര്‍നിക്ഷേപിച്ചാല്‍ മതിയാകില്ല. വിറ്റുകിട്ടിയ മുഴുവന്‍ തുകയും നിക്ഷേപിച്ചാല്‍ മാത്രമേ നികുതി ഇളവ് ലഭ്യമാകൂ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.