Kerala

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങി കേരളത്തിലെ ആയിരം സ്ത്രീകൾ

 

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങുകയാണ് കേരളത്തിലെ ആയിരം സ്ത്രീകൾ.

യു പിയിൽ ഒരു ദളിത് പെണ്കുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ ബലാത്സംഗ കൊലപാതകവും  അതിനെത്തുടർന്നു യു പി സർക്കാർ ആ പെണ്കുട്ടിയുടെ കുടുംബത്തോട് കാണിച്ച അനീതികളും ഈ അടുത്ത കാലത്ത് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ വല്ലാതെ നടുക്കിയ ഒന്നാണ്. അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി കൊണ്ട് ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ് .ഈ അവസരത്തിൽ കേരളത്തിലെ ആയിരത്തോളം സ്ത്രീകൾ ഒപ്പിട്ട ഒരു ‘അയോഗ്യത പത്രം’ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സമർപ്പിക്കുന്നു.

ദളിതർക്കും സ്ത്രീകൾക്കും നീതി ഉറപ്പാക്കുന്നതിൽ യോഗിയുടെ ഭരണം പരാജയമാണെനും , ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യൻ പൗരനും അപമാനമാണ് എന്നും മുഖ്യമന്തിയായി തുടരാൻ യോഗ്യതയില്ല എന്നും പ്രഖ്യാപിക്കുന്ന അയോഗ്യത പത്രത്തിൽ സാറാ ജോസഫ് , കെ.അജിത,ഡോ.പി.ഗീത,ഡോ.ജെ.ദേവിക,ഡോ.രേഖാരാജ്, പ്രിയ.എ. എസ്, സിതാര, മാനസി, ബിന്ദു അമ്മിണി,ജോളി ചിറയത്ത്, അഡ്വ കെ വി ഭദ്രകുമാരി,സുൽഫത്ത് എം, അഡ്വ. റഹ്മ, ശബാന നേസ്‌റിൻ, പാർവതി, ശ്രീജ ആറങ്ങോട്ടുകര, ബൽക്കിസ് ബാനു, ലൈല റഷീദ്, അമീറ, തസ്നി ബാനു,സുജഭാരതി, ഗീത നസിർ, ദീദി ദാമോദരൻ, ഏലിയാമ്മ വിജയൻ, ശ്രീജ നെയ്യാറ്റിൻകര, അഡ്വ കെ നന്ദിനി, സുജ സൂസൻ ജോർജ്, മാഗ്ലിൻ പീറ്റർ, തുടങ്ങി ആയിരത്തോളം സ്ത്രീകളാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.