കല്‍പറ്റ: ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ആയിരക്കണക്കിനേക്കര്‍ ഫലസമൃദ്ധമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും വന്‍ പരിസ്ഥിതിനാശം ഉണ്ടാക്കിയും ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന തൊണ്ടാര്‍ , കടമാന്‍തോട് ജലപദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഇപ്പോള്‍ തന്നെ രണ്ട് കൂറ്റന്‍ അണക്കെട്ടുകള്‍ നിലവിലുണ്ട്. ഇവ രണ്ടും ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ- പരിസ്ഥിതി പ്രത്യാഖാതങ്ങള്‍ വയനാടിന് താങ്ങാവുന്നതില്‍ ഏറെയാണ്.
സംഭരണ ശേഷിയുടെ മുപ്പത് ശതമാനം വെള്ളം കര്‍ഷികാവശ്യത്തിന്ന് നല്‍കാമെന്ന ഉറപ്പിലാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും ബാണാസുര സാഗര്‍ പദ്ധതിക് കേരള സര്‍ക്കാര്‍ അനുമതി വാങ്ങിയതെങ്കിലും ഇന്നെവരെ ഒരു തുള്ളി നല്‍കിയിട്ടില്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പടിഞ്ഞാറെത്തറ, വെള്ളമുണ്ട, പനമരം , കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളില്‍ മിന്നല്‍ പ്രളയവും ദുരിതവും വരുത്തി വയ്ക്കുന്നതും ഈ പദ്ധതിയാണ്.
1978ല്‍ 11 കോടി അടങ്കലില്‍ തുടങ്ങിയ ജലസേചന പദ്ധതി 500 കോടിയിലേറെ ചിലവഴിച്ചിട്ടും ഒരു തുള്ളി വെള്ളവും കൃഷിക്ക് നല്‍കാതെ ടൂറിസം നടത്തുകയാണിപ്പോള്‍ . പതിനായിരം ഏക്കര്‍ നെല്‍വയല്‍ ഇരുപ്പൂവാക്കുമെന്ന് പറഞ്ഞ് നാലായിരം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നശിപ്പിച്ചിരിക്കയാണ്.ഇന്ത്യാ രാജ്യം കണ്ട ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഉദ്യോഗസ്ഥ – രാഷ്ടീയ -കരാര്‍ മാഫിയാ തട്ടിപ്പുകളില്‍ ഒന്നാണ് കാരാപ്പുഴ. ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ പതിനായിരം കോടിയിലേറെയാണ് കാരാപ്പുഴയില്‍ ചെലവഴിച്ചത് .
മലയിടിച്ചില്‍ മൂലമോ വെള്ളപ്പൊക്കം മൂലമോ സംഭവിക്കന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തമായ പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ വന്‍ പ്രളയമുണ്ടാക്കാന്‍ മാത്രം ഉതകുന്ന കലമാന്‍തോട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ നടപ്പു രീതിയില്‍ കാല്‍ നൂറ്റാണ്ടില്‍ കൂടുതല്‍ വേണ്ടി വരും. ഈ മേഖലയിലെ വരള്‍ച്ച അവസാനിപ്പിക്കാന്‍ കാരാപ്പുഴയിലെയും ബാണാസുര സാഗറിലെയും വെള്ളം വന്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഇവിടെക്ക് എത്തിക്കുകയാണ് വേണ്ടത്. കാരാപ്പുഴയിലെ 95 ശതമാനം ജലവും പാഴാവുകയാണിപ്പോള്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ മുള്ളന്‍കൊല്ലി- പുല്‍പ്പള്ളി മേഖലയിലെ ജലദൗര്‍ബല്യം പരിഹരിക്കാന്‍ സാധിക്കും.
രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയം – കരാര്‍ മാഫിയ തയ്യാറാക്കിയതും രാജ്യദ്രോഹപരവുമായ തൊണ്ടാര്‍ , കാരാപ്പുഴ പദ്ധതികള്‍ വയനാട്ടിന്റെ പരിസ്ഥിതി സുസ്ഥിരതയെ തകര്‍ക്കുന്നത് കൂടിയാകയാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു.
പ്രകൃതി സംരക്ഷണ സമിതി യോഗത്തില്‍ എം.ഗംഗാധരന്‍ അധ്യക്ഷന്‍.എന്‍. ബാദുഷ , ബാബു മൈലമ്പാടി , തോമസ്സ് അമ്പലവയല്‍ , സണ്ണി മരക്കടവ് , എ.വി.മനോജ് , അജി കൊളോണിയ , സി.എം ഗോപാലകൃഷ്ണന്‍ , സണ്ണി പടിഞ്ഞാറത്തറ , ജസ്റ്റിന്‍ തോമസ്സ് , പി.എം.സുരേഷ് , രാമകൃഷ്ണന്‍ തച്ചമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.