തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. കരട് റിപ്പോര്‍ട്ടെന്ന് മന്ത്രി തെറ്റിദ്ധരിപ്പിച്ചു. മസാല ബോണ്ട് വഴി സംസ്ഥാനത്ത് നടന്നത് കളളക്കച്ചവടം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മസാല ബോണ്ടില്‍ ആര്‍ക്കൊക്കെ കമ്മിഷന്‍ കിട്ടിയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒര്‍ജിനലും കരടും കണ്ടാല്‍ അറിയാത്ത ആളാണോ ധനമന്ത്രിയെന്ന് ചോദിച്ച ചെന്നിത്തല അഴിമതിയും കൊളളയും മറയ്ക്കാനാണ് ഐസക്ക് കളളം പറയുന്നതെന്നും തുറന്നടിച്ചു.
ധനമന്ത്രി പറയുന്നത് കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കില്ല. നാല് ദിവസം കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ടാണെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതിപക്ഷത്തിന് കൂടി തന്നിട്ട് ധനമന്ത്രി സംസാരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വികസനത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ പേടിപ്പിക്കേണ്ട. കിഫ്‌ബി ഇല്ലാതെയും ഇവിടെ വികസനം നടന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ശിവശങ്കര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാനുളള വ്യഗ്രതയിലാണ്. ശിവശങ്കറെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ശിവശങ്കറും സംരക്ഷിക്കുകയാണ്. കോടതിയില്‍ കളളം പറഞ്ഞ് ശിവശങ്കര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ക്ഷണിച്ച് കൊണ്ടു വന്നിട്ട് കേന്ദ്ര ഏജന്‍സികളെ അപമാനിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുളള കൂട്ടുകച്ചവടം സംസ്ഥാനത്ത് നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇന്ന് കേരളം മുഴുവന്‍ കേള്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.