തിരുവനന്തപുരം: സിഎജി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് പക്ഷവും കേട്ട് സഭാ സമിതി തീരുമാനം എടുക്കട്ടെ. അവകാശലംഘനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന അഭിപ്രായം കൂടി സമിതി പരിഗണിക്കട്ടെ. അംഗത്തിന്റെ പരാതിയും മന്ത്രിയുടെ അഭിപ്രായവും വിശദമായി പരിശോധിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.
തോമസ് ഐസക്കിന്റെ വിശദീകരണത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. സി.എജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാമ്പുള്ളവയാണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സഭാ സമിതിക്ക് വിടാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ട്. വി.ഡി സതീശനും അന്‍വര്‍ സാദത്തിനും എതിരായ അന്വേഷണ അനുമതിയില്‍ തീരുമാനം എടുത്തിട്ടില്ല. കൂടുതല്‍ രേഖകളും വിശദീകരണവും പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭയില്‍വയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ഐസക്കിന്റെ ആരോപണം
അതേസമയം, മറ്റന്നാള്‍ ചേരുന്ന എത്തിക്‌സ് പ്രിവിലേജസ് കമ്മിറ്റി ധനമന്ത്രിക്കെതിരായ പരാതിയില്‍ നടപടി തുടങ്ങുമെന്ന് സമിതി ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.