Kerala

വരുമാന വർധനവിന് പുതുവഴികൾ തേടി ആനവണ്ടി

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അനക്കം വെച്ച് തുടങ്ങിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആര്‍ടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നല്‍കിയ സര്‍ക്കാരിന് എതിരായിട്ടാണ് ചിലര്‍ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

വരുമാന വര്‍ധനവിനായി കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്‌സ് സര്‍വീസ് ആരംഭിക്കുകയാണ്. ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് വില വര്‍ധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ‘കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്‌സ്’ എന്ന പേരിലാണ് പാഴ്‌സല്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കെഎസ്ആർടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കണം. ചെലവ് കുറയ്ക്കണം. അതുവഴി നഷ്ടം കുറയ്ക്കണം. നഷ്ടം സർക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണം. ഈ കോവിഡ് കാലത്ത് കെഎസ്ആർടിസിക്കുള്ള സർക്കാർ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആർടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നൽകിയ സർക്കാരിന് എതിരായിട്ടാണ് ചിലർ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസി മാത്രമല്ല, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കുത്തക മുതലാളിമാർക്ക് കൈമാറണമെന്ന് പറയുന്ന ബിജെപിയുടെ ബിഎംഎസ് ആണ് ഈ അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെ മുഖ്യസൂത്രധാരകർ.

കോവിഡുകാലത്താണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല. സർക്കാർ നൽകുന്ന സബ്ഡിസി ഓരോ വർഷവും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അദ്ദേഹമൊരു പുതിയൊരു പാക്കേജിനു ശ്രമിക്കുകയാണ്. നിശ്ചയമായും അനുഭാവത്തോടെ മുൻകാലത്തെന്നപോലെ സർക്കാരിന്റെ പിന്തുണ ഈ പരിശ്രമങ്ങൾക്ക് ഉണ്ടാവും.

ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്ക്ക് വേണ്ടി കെഎസ്ആർടിസി സ്വീകരിച്ചുകഴിഞ്ഞു. രണ്ടെണ്ണം മാത്രം പറയട്ടെ.

‘KSRTC LOGISTICS’ എന്ന സംരംഭം. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് KSRTC LOGISTICS എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചുകൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യപേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് KSRTC LOGISTICS സംവിധാനം വിപുലീകരിക്കും.

ഇതുപോലെ മറ്റൊന്നാണ് കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതി. അതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുപോലുള്ള ഒട്ടേറെ നൂതനമായ പുതുസ്കീമുകൾ അണിയറയിൽ തയ്യാറാവുകയാണ്. ഓരോന്നും ഒറ്റക്കെടുത്താൽ അത്ര വലിയ വരുമാന വർദ്ധനവൊന്നും വരുത്തുന്നുണ്ടാവില്ല. പക്ഷെ, എല്ലാംകൂടി ചേർത്താൽ വരുമാന വർദ്ധനവിലേയ്ക്ക് ശ്രദ്ധേയമായ സംഭാവനയാകും എന്നാണ് ബിജു പ്രഭാകർ പറയുന്നത്.

ധനമന്ത്രി
ഡോ. T M തോമസ് ഐസക്

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.