ഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഐ ബി സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെങ്കിലും ഇതുമായി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക പ്രതിനിധികളുമായി (സിഐഎ) നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നു വന്നത്.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്നാണ് നിര്‍ദേശം. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. കൂടാതെ ഓരോ വരിയിലും ഒന്നിടവിട്ടായി സീറ്റിങ്ങ് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിയേറ്ററുടമകള്‍ ഈ നിര്‍ദേശത്തെ അംഗീകരിച്ചില്ല. എന്തെന്നാല്‍ 25 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്നത് ഇപ്പോഴുളളതിനേക്കാല്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് തിയേറ്ററുടമകള്‍ പറയുന്നത്.
കോവിഡിനെയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് രാജ്യത്ത് മാസങ്ങളോളമായി സിനിമ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് നിശ്ചിത സമയത്ത് നിന്നും റിലീസിങ്ങ് മാറ്റി വെച്ചത് നിര്‍മ്മാതാക്കള്‍ക്കും തിയേറ്ററുടമകള്‍ക്കും നഷ്ടമുണ്ടാക്കുന്നതാണെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് അവര്‍ ചെയതത്. പല ഭാഷകളിലായി ഒട്ടനവധി സിനിമകളാണ് റിലീസിങ്ങിനായി കാത്തിരിക്കുന്നത്. മലയാളത്തില്‍ തന്നെ വിഷു ചിത്രങ്ങളുള്‍പ്പടെ നാല്‍പ്പതഞ്ചോളം ചിത്രങ്ങളാണ് റീലീസിങ്ങിന് തയ്യാറെടുത്തിരിക്കുന്നത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം ഒന്ന്, ടോവിനോയുടെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, ഫഹദ് ഫാസിലിന്റെ മാലിക്, കുഞ്ഞെല്‍ദോ, കേശു ഈ വീടിന്റെ നാഥന്‍, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ സിനിമകളെല്ലാം തന്നെ വിഷു റിലീസിങ്ങിനായി തയ്യാറെടുത്തിരുന്നവയായിരുന്നു. ഇത്തരത്തില്‍ മഹാമാരിയെ തുടര്‍ന്ന് റിലീസിങ്ങ് മാറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് തിയേറ്റര്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ റിലീസിങ്ങിന് തുടക്കം കുറിച്ചെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തത്. അതേസമയം ചൈനയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസമായി അടഞ്ഞു കിടന്നിരുന്ന സിനിമാ തിയേറ്ററുകള്‍ ജൂലൈ 22 ന് തുറന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. അടയാളപ്പെടുത്തിയ സീറ്റുകളില്‍ മാത്രമാണ് കാണികള്‍ക്ക് ഇരിക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നിരുന്നാലും നാല് ലക്ഷം ഡോളറിന്റെ ടിക്കറ്റുകളാണ് വിറ്റതെന്നാണ് ഓണ്‍ലൈന്‍ കമ്പനി പറയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.