തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി. പകുതി സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് തിയേറ്ററുകള്‍ തുറക്കുന്നത്. സിനിമ കാണാനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് മുന്‍പ് അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറുപതോളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.
മറ്റ് ഇളവുകള്‍
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും ജനുവരി 5 മുതല്‍ അനുവദിക്കും.
വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും. മസ്റ്ററിങ്, ദുരിതാശ്വാസ നിധി അപേക്ഷ, പെന്‍ഷന്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവ വീട്ടില്‍ എത്തിക്കും.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേക പരിപാടി.
കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി.
ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. രണ്ടലരക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും.
പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായസംവിധാനം.
അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പ്രത്യേക അതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവരില്ല. വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പേകേണ്ടതില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.