Kerala

സിനിമാ പ്രേമികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

തിരുവനന്തപുരം: സിനിമയെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും താല്‍പര്യമുളളവര്‍ക്കായി മലയാളം ഫിലിം ആന്റ്  ടെലിവിഷന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. 2021 ജനുവരി 11 മുതല്‍ 14 വരെയാണ് വെബിനാര്‍ നടക്കുന്നത്. സിനിമ, ടെലിവിഷന്‍, അഭിനയം, തിരക്കഥാ രചന, സംവിധാനം, നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരാണ് വെബിനാര്‍
നയിക്കുന്നത്.

പതിനെട്ട് വയസ് പൂര്‍ത്തിയായ ഇന്റര്‍നെറ്റ് സൗകര്യമുളളതും കഴിയുന്നതും ലാപ്‌ടോപ് വഴി ഓണ്‍ലൈനായി പങ്കെടുക്കാന്‍ സന്നദ്ധരായവര്‍ക്കും ലോകത്തിന്റെ ഏതു കോണിലിരുന്നും മലയാളത്തിലുളള ഈ വെബിനാറില്‍ പങ്കെടുക്കാം. സിനിമ ടെലിവിഷന്‍ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സിനിമയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും നാലുദിവസത്തെ ഈ വെബിനാറുകള്‍. കൂടാതെ വെബിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പരാമവധി 25 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. വെബിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 100 രൂപ പ്രവേശനാ ഫീസ് അടച്ച്  https://forms.gle/xGXNwGro8wB5amAV8 എന്ന ലിങ്കില്‍ കയറി ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് അയക്കുക. ഡിസംബര്‍ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വൈകുന്നേരം 6.30 മുതല്‍ 7.30 വരെയാണ് അപേക്ഷിക്കാനുളള സമയം. ആദ്യം പ്രവേശനഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യമെന്ന ക്രമത്തിലായിരിക്കും പ്രവേശനം നല്‍കുക.

പ്രവേശന ഫീസ് അടയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍

Beneficiary: Malayalam Film and Television Chamber of Commerce
Bank: Federal Bank Ltd
Branch : Thiruvananthapuram Statue
A/c No. 10300200057562
IFS Code: FDRL0001030
Swift (BIC) Code: FDRLINBB

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.