കെ.അരവിന്ദ്
പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി കടന്നു പോയത്. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ് വിപണിയില്‍ കണ്ടത്. അടുത്തയാഴ്‌ച നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന അനിശ്ചിതത്വം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ലാഭമെടുക്കാനുള്ള ശ്രമം വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചു.
പൊതുവെ നഷ്‌ടത്തിലാണ് പോയവാരം വിപണിയുടെ വ്യാപാരം കലാശിച്ചത്. അതേസമയം കടുത്ത ചാഞ്ചാട്ടം ഒരേ ദിവസം തന്നെ ഇരു ദിശയിലേക്കും ശക്തമായി വ്യതിയാനം ഉണ്ടാകുന്നതിനും കാരണമായി. യൂറോപ്പില്‍ മഹാമാരി മൂലം രോഗികളുടെ എണ്ണം കൂടുന്നതും പ്രതികൂല ഘടകമായി. ഫ്രാന്‍സ് രണ്ടാം വ്യാപനത്തെ തടയാനായി വീണ്ടും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്‌തത്. മറ്റ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
അടുത്തയാഴ്‌ചയില്‍ ഓഹരി വിപണിയുടെ ഗതിയില്‍ നിര്‍ണായകമാകുന്നത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ആയിരിക്കും. ആര് ജയിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ വിപണി മുകളിലേക്കോ താഴേക്കോ ശക്തമായി നീങ്ങാനുള്ള സാധ്യതയുണ്ട്. ഡൊണാള്‍ഡ് ട്രംപ് ജയിച്ചാല്‍ വിപണിയില്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു. ബൈഡനാണ് ജയിക്കുന്നതെങ്കില്‍ വിപണിയില്‍ ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
വിപണിയുടെ നീക്കം ഏത് വശത്തേക്കാണെങ്കിലും അത് ശക്തമായിരിക്കും. നിഫ്‌റ്റിക്ക് 11,550ല്‍ താങ്ങും 11,800ല്‍ പ്രതിരോധവുമുണ്ട്. എന്നാല്‍ വിപണിയില്‍ ശക്തമായ വ്യതിയാനമുണ്ടായാല്‍ ഈ നിലവാരങ്ങള്‍ മറികടന്ന് പോകാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ നിലവാരത്തില്‍ നിന്നും വലിയ റേഞ്ചിലുള്ള വ്യതിയാനം പ്രതീക്ഷിക്കാം. വിപണി ഇടിയുകയാണെങ്കില്‍ 10,800 വരെയും ഉയരുകയാണെങ്കില്‍ 12,200 വരെയും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇത്തരമൊരു കടുത്ത വ്യതിയാനം പ്രതീക്ഷിച്ചുകൊണ്ടാകണം അടുത്തയാഴ്‌ചയിലെ വിപണിയെ സമീപിക്കേണ്ടത്. വിപണി ഇടിയുകയാണെങ്കില്‍ പോലും കരകയറ്റത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലിക്വിഡിറ്റിയാണ് വിപണിയെ നിയന്ത്രിക്കുന്നത് എന്നതാണ് കാരണം. അതിനാല്‍ തന്നെ ശക്തമായ ഇടിവ് ഉണ്ടാവുകയാണെങ്കില്‍ അത് വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്.
ഇന്ത്യയില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ആണ് ഒരു പ്രധാന സംഭവം. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കാനിടയില്ല. ഇന്ത്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ വര്‍ധനയും ഉത്സവ സീസണും അനുകുല ഘടകങ്ങളാണ്. എന്നാല്‍ യുഎസ് തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും ആത്യന്തികമായി വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.