കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മൂന്നു ഘട്ടങ്ങളിലായാണ് തീര്‍ഥാടനം പുനരാരംഭിക്കുക.
ആദ്യഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറ ചെയ്യാന്‍ അനുമതി നല്‍കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 17 വരെ ആറായിരം പേര്‍ക്ക് മാത്രമാവും പ്രതിദിനം അനുമതിയുണ്ടാവുക. ഒക്ടോബര്‍ 18 മുതല്‍ രണ്ടാംഘട്ടം തുടങ്ങും. അന്നു മുതല്‍ മൊത്തം ശേഷിയുടെ 75 ശതമാനം അല്ലെങ്കില്‍ 15,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 30 വരെ ഇത് തുടരും.
40,000 പേര്‍ക്ക് മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനും അനുമതിയുണ്ടാവും. മൂന്നാംഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. അന്നു മുതല്‍ എല്ലാവര്‍ക്കും ഉംറ ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. പ്രതിദിനം പരമാവധി 20,000 പേര്‍ക്ക് മാത്രമേ ഈ സമയവും അനുമതി നല്‍കൂ. എന്നാല്‍, 60,000 പേര്‍ക്ക് ഹറമിലെ നമസ്‌കാരത്തിന് അനുമതി നല്‍കും. കൊവിഡ് മുക്തമാവുന്ന രാജ്യങ്ങള്‍ക്കും ഈ സമയം മുതല്‍ ഘട്ടംഘട്ടമായി അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പൂര്‍ണമായും ഇല്ലാതായതിന് ശേഷമേ എല്ലാ വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ഉംറയ്ക്ക് അനുമതിയുണ്ടാവൂ. ഉംറയ്ക്ക് ആളുകള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാവുന്നുണ്ട്. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്കാവും കര്‍മങ്ങള്‍ക്ക് എത്താനാവുക. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ ക്രമീകരണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.