ജിദ്ദ: ഉംറ തീര്‍ഥാടനത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടി അനുമതി നല്‍കുന്നതാണ് മൂന്നാം ഘട്ടം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടത്.
ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായവര്‍ക്കായിരുന്നു ഉംറക്ക് അവസരം നല്‍കിയിരുന്നത്. മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാനും 60,000 പേര്‍ക്ക് നമസ്‌കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്.
തീര്‍ഥാടകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങള്‍ ഇരുഹറം കാര്യാലയങ്ങളും പൂര്‍ത്തിയാക്കിട്ടുണ്ട്. മൂന്നാംഘട്ടം ആരംഭിച്ച ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തിന് നിശ്ചിത എണ്ണമനുസരിച്ചാണ് തീര്‍ഥാടകരെയും നമസ്‌കരിക്കാനെത്തിയവരെയും ഹറമിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.