India

ഓഹരി വിപണി ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

 

മുംബൈ: തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു. കഴിഞ്ഞ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിന്‌ തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട്‌ ലാഭമെടുപ്പ്‌ ദൃശ്യമാവുകയായിരുന്നു.

സെന്‍സെക്‌സ്‌ എട്ട്‌ പോയിന്റും നിഫ്‌റ്റി അഞ്ച്‌ പോയിന്റുമാണ്‌ ഇന്ന്‌ ഇടിഞ്ഞത്‌. കഴിഞ്ഞ രണ്ട്‌ ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 1400 പോയിന്റിലേറെ ഉയര്‍ന്നിരുന്നു. രാവിലെ 250 പോയിന്റോളം ഉയര്‍ന്നെങ്കിലും പിന്നീട്‌ ഉയര്‍ന്ന നിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന്‌ മുതിര്‍ന്നത്‌ വിപണിയെ താഴേക്ക്‌ നയിച്ചു.

37,973 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 38,236 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും 38,000ന്‌ മുകളിലായി ക്ലോസ്‌ ചെയ്യാനായില്ല. യുഎസ്‌ വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന്‌ രാവിലെ മികച്ച നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌.

രാവിലെ നിഫ്‌റ്റി 11,305 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 11,181 പോയിന്റ്‌ വരെ ഇടിഞ്ഞു. അതേ സമയം നിഫ്‌റ്റിക്ക്‌ ഇന്നും 11,200ന്‌ മുകളിലായി വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. നിഫ്‌റ്റി 11,222ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നഷ്‌ടത്തിലായിരുന്നു. 32 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ 18 ഓഹരികള്‍ മാത്രമാണ്‌ നേട്ടത്തിലായത്‌. ഹിന്‍ഡാല്‍കോ, അള്‍ട്രാടെക്‌ സിമന്റ്‌, ഹീറോ മോട്ടോഴ്‌സ്‌, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌, ടിസിഎസ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഹിന്‍ഡാല്‍കോ 5.31 ശതമാനം നേട്ടമുണ്ടാക്കി. അള്‍ട്രാടെക്‌ സിമന്റ്‌, ഹീറോ മോട്ടോഴ്‌സ്‌, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌, ടിസിഎസ്‌, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

യുപിഎല്‍, ഒഎന്‍ജിസി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, പവര്‍ഗ്രിഡ്‌, ആക്‌സിസ്‌ ബാങ്ക്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍, ഒഎന്‍ജിസി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, പവര്‍ഗ്രിഡ്‌ എന്നീ ഓഹരികള്‍ മൂന്ന്‌ ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം നേരിട്ടു.

മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്‌ ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.96 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ സമയം നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.18 ശതമാനം ഇടിവാണ്‌ നേരിട്ടത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.