Economy

സെന്‍സെക്‌സ്‌ 39,000 പോയിന്റിന്‌ മുകളില്‍

 

മുംബൈ: ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ ഇന്ന്‌ 39,000 പോയിന്റിന്‌ മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന്‌ മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്‌ 230 പോയിന്റും നിഫ്‌റ്റി 77 പോയിന്റും നേട്ടം രേഖപ്പെടുത്തി. ഓട്ടോമൊബൈല്‍, ബാങ്ക്‌ ഓഹരികളാണ്‌ വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌.

39,073 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 39,111 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. 38,765 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില.

ഇന്നലെ യുഎസ്‌ ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചിരുന്നു. തുടര്‍ച്ചയായി ഓഹരി വിപണി കുതിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതാണ്‌ ഇന്ത്യന്‍ വിപണിയിലെ കുതിപ്പിലും പ്രതിഫലിച്ചത്‌. പ്രധാനമായും ആഗോള സൂചനകളാണ്‌ ഇന്ത്യന്‍ വിപണിയെ ഇപ്പോള്‍ നയിക്കുന്നത്‌.

നിഫ്‌റ്റി 11,549 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 11,462 പോയിന്റ്‌ വരെ ഇടിഞ്ഞതിനു ശേഷമാണ്‌ മികച്ച നിലയില്‍ വ്യാപാരം അവസാനിപ്പിച്ചത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 32 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ടാറ്റാ മോട്ടോഴ്‌സ്‌, ഹീറോ മോട്ടോഴ്‌സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സീ ലിമിറ്റഡ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ്‌ 8.81 ശതമാനവും ഹീറോ മോട്ടോഴ്‌സ്‌ 6.49 ശതമാനവും ഉയര്‍ന്നു. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സീ ലിമിറ്റഡ്‌ എന്നിവ അഞ്ച്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.39 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 1.46 ശതമാനവും ഉയര്‍ന്നു. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‌ടി വെട്ടിക്കുറയ്‌ക്കാന്‍ നീക്കം നടക്കുന്നത്‌ ഈ മേഖലയിലെ കമ്പനികള്‍ക്ക്‌ ഗുണകരമായി. ഹീറോ മോട്ടോഴ്‌സ്‌ കുതിച്ചതിന്‌ പ്രധാന കാരണം ഇതാണ്‌.

ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്‌ സിമന്റ്‌സ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ലൈഫ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്‌ സിമന്റ്‌സ്‌ എന്നിവ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ ഇടിവ്‌ നേരിട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.