രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍. 25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണം കൂടുതല്‍.
കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് കുറയുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (9,19,023 പേര്‍). ആകെ രോഗമുക്തര്‍ 56,62,490 പേരാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം (47,43,467) കവിഞ്ഞു.
ദേശീയതലത്തില്‍ കോവിഡ് രോഗമുക്തി നിരക്ക് 84.70 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,787 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ
എണ്ണം 61,267 ആണ്. 25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണമാണ് കൂടുതല്‍.
പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, ഒഡിഷ, ഡല്‍ഹി, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ്/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മാത്രം 13,000 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61,267 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. പതിനായിരത്തിലധികം കേസുകളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ 7,000 കേസുകളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 884 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മരണസംഖ്യയില്‍ 29 ശതമാനവും മഹാരാഷ്ട്രയിലാണ് (263 മരണം).
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.