കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍. സൗദിയിലാണ് കൂടുതല്‍ മരണം; 180 പേര്‍. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതു 155 മാത്രം. യുഎഇ – 118, കുവൈത്ത് – 59, ഒമാന്‍ – 24, ഖത്തര്‍ – 16, ബഹ്‌റൈന്‍ – 9 എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി മരണ നിരക്ക്.
സൗദിയില്‍ മൊത്തം രോഗികള്‍ 3 ലക്ഷം കടന്നെങ്കിലും രണ്ടേമുക്കാല്‍ ലക്ഷം പേരും രോഗം മാറി ആശുപത്രി വിട്ടു. നേരത്തേ പ്രതിദിനം 5000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇപ്പോള്‍ 1500ല്‍ താഴെയായതും ശുഭസൂചകമാണ്. സൗദിയില്‍ ഇന്നലെ 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3,506 ആയി. പുതുതായി 1,363 പേരാണു പോസിറ്റീവ്. ഒമാന്‍ – 6, യുഎഇ, ബഹ്‌റൈന്‍ – 1 വീതം, കുവൈത്ത് – 2 എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ ഇന്നലത്തെ മരണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.