രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 97,497 ആയി ഉയർന്നു.
86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. നിലവിൽ 9,04,441 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
കർണാടകത്തിൽ 10,453 പേർക്കും ആന്ധ്രയിൽ 6,190 പേർക്കും തമിഴ്നാട്ടിൽ 5,546 പേർക്കും ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ ഐസിഎംആർ നടത്തിയ രണ്ടാം സർവേയിലാണ് കണ്ടെത്തൽ. അൺലോക്ക് അഞ്ചിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇന്ന് പുറത്തു വന്നേക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.