ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 3.70 കോടി പിന്നിട്ടു. 37,089,652 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് വേൾഡോ മീറ്ററും ജോണ്സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. വൈറസ് ബാധയേത്തുടർന്ന് 1,072,087 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 27,878,042 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 73,196 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. രോഗബാധയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ 60,000നടുത്ത് ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 929 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയിൽ 877 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു.
ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാക്ക, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീൻസ്, തുർക്കി, ഇന്തോനീഷ്യ, ജർമനി, പാക്കിസ്ഥാൻ, ഇസ്രയേൽ, ഉക്രെയ്ൻ എന്നിവയാണ് ഈ 15 രാജ്യങ്ങൾ.
കാനഡയും, നെതർലൻഡ്സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉൾപ്പെടെ 18 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.