സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന് ലഭിച്ചു. ഏഴര കോടി രൂപയാണ് സമ്മാനത്തുക. 1993ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും ഗ്ലൂക്ക് അര്‍ഹയായിട്ടുണ്ട്.
1943 ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലൂക്കിന്റെ ജനനം. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന അവര്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. 1968 ല്‍ ഫസ്റ്റ്ബോണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവയിത്രികളില്‍ ഒരാളായി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
12 കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നാലാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നേരത്തെ ഒക്ടോബര്‍ അഞ്ചിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ആറിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ഏഴിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം എന്നിവ പ്രഖ്യാപിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.