Kerala

അവര്‍ നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം.ആർ.ഐ സെന്റർ സാധ്യമാകുമായിരുന്നില്ല; കപില വാത്സ്യായനന് പ്രണാമമര്‍പ്പിച്ച് പി രാജീവ്

 

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ നിരക്കിൽ എം ആർ ഐ സ്കാനിങ് ചെയ്യുന്നവർക്ക് കപില വാത്സ്യായൻ എന്ന പേരോ ഈ ചിത്രമോ പരിചയമുണ്ടാകില്ല. ഇന്ന് ജീവിതത്തിൽ നിന്ന് വിട വാങ്ങിയ അവർ എം പി ഫണ്ടിൽ നിന്നും നൽകിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കിൽ എം ആർ ഐ സെന്റർ സാധ്യമാകുമായിരുന്നില്ല. രാജ്യസഭയിൽ സ്ഥിരം വരുന്ന നോമിനേറ്റഡ് മെമ്പർമാരിൽ ഒരാളായിരുന്നു അവർ. വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കും.

ജനറൽ ആശുപത്രിയിൽ എം ആർ ഐ സ്കാനിങ് സെൻ്റർ തുടങ്ങാൻ നിശ്ചയിച്ചിട്ടാണ് ഫണ്ട് അന്വേഷിക്കുന്നത് . എനിക്ക് അനുവദിച്ച ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഒന്നര കോടി രൂപയാണ് ഉള്ളത്. അഞ്ചു കോടിയോളം ചെലവ് വരുമെന്നറിഞ്ഞതോടെ സ്വസ്ഥത കുറഞ്ഞു. പലതും ചർച്ച ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിൽ ഞാൻ കപിലാജിയോട് ചോദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാമോ എന്ന് ചോദിച്ചു. നിങ്ങളുടെ ഫണ്ടിൽ നിന്നും എത്രയാണ് നൽകുന്നതെന്ന് ചോദിച്ചു . ഒന്നര കോടി യെന്ന് പറഞ്ഞപ്പോൾ എന്നാൽ താനും അത്രയും നൽകാമെന്ന് ഒരു സെക്കന്റ് പോലും എടുക്കാതെ അവർ പറഞ്ഞപ്പോൾ എന്തു മറുപടി പറയമെന്നറിയാതെ ഇരുന്നു പോയി. ഷിപ്പ് യാർഡും ഒന്നര കോടി തന്നു. ആ വലിയ മനസ്സിൻ്റെ സ്നേഹം കൂടിയാണ് ഇന്ന് ജനറൽ ആശുപത്രിയിൽ അനുഭവിക്കുന്ന സൗകര്യം…

പ്രണാമം….

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.