India

ബുദ്ധമത കേന്ദ്രങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും ടൂറിസം മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചു: ശ്രീ പ്രഹ്ളാദ് പട്ടേൽ

 

ന്യൂഡൽഹി: ബുദ്ധിസ്റ്റ് ടൂർ ഓപ്പറേറ്റർമാരുടെ സംഘടന “ക്രോസ് ബോർഡർ ടൂറിസം” എന്ന വിഷയത്തിൽ ജൂലൈ 15 നു സംഘടിപ്പിച്ച വെബിനാറിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക സഹ മന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയായി. ബുദ്ധന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രധാന പ്രദേശങ്ങളെ കുറിച്ച് വെബിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പരാമർശിച്ചു.

ബുദ്ധമതത്തിന് ലോകമെമ്പാടും വലിയ അനുയായികളുണ്ട്; ഇന്ത്യ ‘ബുദ്ധന്‍റെ നാട്’ ആണ്. എങ്കിലും സമ്പന്നമായ ബുദ്ധമത പാരമ്പര്യമുള്ള ബുദ്ധമത കേന്ദ്രങ്ങൾ തീർഥാടകരുടെ വളരെ ചെറിയ ശതമാനത്തെ മാത്രമേ ആകർഷിക്കുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ബുദ്ധമത വിശ്വാസികളിൽ ഒരു ഭാഗം മാത്രം ഇന്ത്യയെ ടൂറിസ്റ്റ് , തീർത്ഥാടന കേന്ദ്രമായി സ്വീകരിക്കുന്നതിന്‍റെ കാരണങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ച് തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രീ പട്ടേൽ ഊന്നിപ്പറഞ്ഞു.

രാജ്യത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഭാഷകളിൽ ചൂണ്ടുപലകകൾ സജ്ജീകരിക്കാനുള്ള ശ്രമമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ 5 ബുദ്ധമത കേന്ദ്രങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ, സാഞ്ചിയിലേക്ക് ശ്രീലങ്കയിൽ നിന്ന് ധാരാളം സഞ്ചാരികളെ ലഭിക്കുന്നതിനാൽ, സിംഹള ഭാഷയിൽ ചൂണ്ടുപലകകൾ സ്ഥാപിച്ചിട്ടുമുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.