രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത മികവിനുള്ള പുരസ്കാരം, കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യ, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്ര സാങ്കേതിക വിദ്യ, സമുദ്ര സാങ്കേതികവിദ്യ-ധ്രുവ ശാസ്ത്രം എന്നീ മേഖലകൾക്ക് ആയുള്ള ദേശീയ പുരസ്കാരം, യുവ ഗവേഷകർക്ക് ഉള്ള രണ്ടു പുരസ്കാരം, വനിതാ ശാസ്ത്രജ്ഞയ്ക്ക് ഉള്ള ഡോക്ടർ അണ്ണാ മണി ദേശീയപുരസ്കാരം എന്നിവയാണ് മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ.
ആജീവനാന്ത മികവിനുള്ള ഈ വർഷത്തെ പുരസ്കാരം പ്രൊ. അശോക് സാഹ്നിക്കാണ് ലഭിച്ചിരിക്കുന്നത്. ബയോ സ്ട്രൈറ്റിഗ്രഫി, വെർട്ടിബ്രറേറ്റ് പാലിയന്റോളജി, ഭൂവൽക്ക ശാസ്ത്രം, എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സമുദ്രശാസ്ത്രം-സാങ്കേതികവിദ്യ എന്ന മേഖലകൾക്ക് ഉള്ള ദേശീയ പുരസ്കാരം സി.എസ്.ഐ.ആര്‍ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി വിശാഖപട്ടണത്തെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. വി വി എസ് എസ് ശർമ, ഗോവയിലെ ദേശീയ ധ്രുവ – സമുദ്ര ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ എം. രവിചന്ദ്രൻ എന്നിവർക്കാണ് ലഭിച്ചത്.
കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ദേശീയ പുരസ്കാരം തിരുവനന്തപുരം VSSC ലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോക്ടർ എസ് സുരേഷ് ബാബുവിനെ നൽകും. ബ്ലാക്ക് കാർബൺ എയ്‌റോസോളുകളുടെ അണുവികിരണ സ്വഭാവം മൂലം നമ്മുടെ കാലാവസ്ഥയുടെ സ്ഥിരതയിലും സ്വഭാവത്തിലും ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിൽ ഡോ.സുരേഷ് ബാബു നൽകിയിരിക്കുന്ന സംഭാവനകൾ നിസ്തുലമാണ്.
ഭൗമ ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തുള്ള ദേശീയ പുരസ്കാരം ബനാറസ് ഹിന്ദു സർവകലാശാലയിലെ ജിയോളജി വകുപ്പിലെ എൻ വി ചലപതിറാവുവി ന് സമ്മാനിക്കും.സമുദ്ര സാങ്കേതികവിദ്യ രംഗത്തുള്ള ദേശീയ പുരസ്കാരം ദേശീയ സമുദ്ര സാങ്കേതിക വിദ്യാ കേന്ദ്രം ചെന്നൈ, ഡയറക്ടർ ഡോ. എം എ ആത്മാനന്ദ്നു സമ്മാനിക്കും.ഗോവയിലെ സിഎസ്ഐആർ ദേശീയ സമുദ്ര ഗവേഷണ പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.ലിഡിത ഡി.എസ് ഖണ്ടേപാർക്കർ, വനിതാ ശാസ്ത്രജ്ഞയ്ക്ക് ഉള്ള അണ്ണാ മണി പുരസ്കാരം നേടി.
ഐഐടി കാൺപൂരിലെ ഡോ. ഇന്ദിരാ ശേഖർ സെൻ, അഹമ്മദാബാദ് ഭൗതിക ഗവേഷണകേന്ദ്രത്തിലെ ഡോ. അരവിന്ദ് സിംഗ് എന്നിവർക്കാണ് യുവ ഗവേഷക പുരസ്കാരം. ഭൗമ സംവിധാന ശാസ്ത്ര രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.