സെക്രട്ടറിയേറ്റിലെ ഫയലുകൾ നശിപ്പിച്ചത് സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളേയും, മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടാവുകയും ചീഫ് സെക്രട്ടറിയെ രംഗത്ത് ഇറക്കുകയും ചെയ്തത്.
ചീഫ് സെക്രട്ടറിയിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസ് മേത്തയെ അവിശ്വാസ് മേത്തയായിട്ടാണ് ഇപ്പോൾ ജനങ്ങൾ കാണുന്നത്. പ്രോട്ടോക്കോൾ ഓഫീസിൽ തീ പിടിക്കാൻ ഒരു സാഹചര്യവുമില്ലന്നും ചെന്നിത്തല ആരോപിച്ചു.
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ ആരിഫ് ഖാന് കത്തുനല്‍കി.
തീപിടിത്തം യാദൃശ്ചികമല്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തു കേസിലെ തളിവുകള്‍ നശിപ്പിക്കുകയാണ് ലക്ഷ്യം. പ്രോട്ടോക്കോള്‍ ഓഫിസില്‍ തിപിടിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. സെന്‍ട്രലൈസ്ഡ് എ.സിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അവിടെ ഫാന്‍ ആവശ്യമില്ല. ആരോ കെട്ടിത്തൂക്കിയ പോലെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്തയായെന്ന് അദ്ദേഹം പരിഹസിച്ചു.
പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പര്‍ ഫയലുകള്‍ വീണ്ടെടുക്കാനാവാത്ത വിധത്തില്‍ നശിച്ചുപോയെന്നാണ് വിവരം. പൊളിറ്റിക്കല്‍ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വി.വി.ഐ.പി, വി.ഐ.പി സന്ദര്‍ശന ഫയലുകള്‍ ഈ സെക്ഷനുകളിലാണ്. സെക്ഷന്‍ 5ല്‍ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയില്‍ മന്ത്രിമാരുടെയടക്കം വിരുന്നുകള്‍, ഗസ്റ്റ് ഹൗസുകള്‍ ആര്‍ക്കൊക്കെ അനുവദിച്ചു എന്നിവയുടെ ഫയലുകളും. ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഈ സെക്ഷനുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.